ആർഎസ്എസ് അത്ര മോശമല്ലെന്ന് മമത: കടുത്ത വിമർശനവുമായി പ്രതിപക്ഷം
മമത ആർഎസ്എസിന്റെ ഉത്പന്നമാണെന്ന തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് പ്രസ്താവനയെന്ന് സിപിഎം
കൊൽക്കത്ത: ആർഎസ്എസിനെ പ്രകീർത്തിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ. ആർഎസ്എസ് അത്ര മോശമല്ലെന്നും ബിജെപിയെ പിന്തുണക്കാത്ത നിരവധി പേർ അതിലുണ്ടെന്നുമായിരുന്നു മമതയുടെ പ്രസ്താവന. മമതക്കെതിരെ കോൺഗ്രസും സിപിഎം കടുത്ത വിമർശനവുമായി രംഗത്തെത്തി.
മമത ആർഎസ്എസിന്റെ ഉത്പന്നമാണെന്ന തങ്ങളുടെ നിലപാട് ശരിവെക്കുന്നതാണ് ഈ പ്രസ്താവനയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തിൽ മമതയെ വിശ്വാസിക്കാനാകില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മമത തന്റെ രാഷ്ട്രീയ ലാഭത്തിനായി ഹിന്ദു മതമൗലികവാദത്തേയും മുസ്ലിം മതമൗലികവാദത്തേയും ഒരുപോലെ താലോലിക്കുമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മമതയുടെ സർട്ടിഫിക്കറ്റ് തങ്ങൾക്കാവശ്യമില്ലെന്ന് ബിജെപിയും
ബംഗാളിലെ രാഷ്ട്രീയ അക്രമത്തിൽ മമത തിരുത്തൽ നടപടികൾ കൈക്കൊള്ളട്ടെ എന്ന് ആർഎസ്സും പ്രതികരിച്ചു. ബിജെപിക്ക് എതിരെ ദേശിയ തലത്തിൽ പ്രതിപക്ഷ കൂട്ടായ്മക്ക് നേതൃത്വം നൽകിയ മമതയുടെ ഇപ്പോഴത്തെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
Adjust Story Font
16