ഇൻഡ്യ മുന്നണിയിലെ വിള്ളൽ പരിഹരിക്കാൻ ആം ആദ്മി പാർട്ടി കോൺഗ്രസ് പാർട്ടികൾ നീക്കം ഊർജിതമാക്കി
ഇൻഡ്യ മുന്നണി യോഗത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആണ് പ്രതിപക്ഷ നിരയിലെ പ്രതിസന്ധി
ഇന്‍ഡ്യ സംഖ്യം
ഡല്‍ഹി: ഇൻഡ്യ മുന്നണിയിലെ വിള്ളൽ പരിഹരിക്കാൻ ആം ആദ്മി പാർട്ടി കോൺഗ്രസ് പാർട്ടികൾ നീക്കം ഊർജിതമാക്കി. ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാനാണ് ആം ആദ്മി പാർട്ടിക്ക് താൽപര്യം. ഇൻഡ്യ മുന്നണി യോഗത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആണ് പ്രതിപക്ഷ നിരയിലെ പ്രതിസന്ധി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുകയാണ് പ്രതിപക്ഷ നിരയിൽ വിള്ളൽ ഉണ്ടാകുന്നത്. ഡൽഹിയിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള മത്സരത്തെ ചൊല്ലിയാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ തർക്കം ആരംഭിച്ചിരിക്കുന്നത്. അതാത് സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് സീറ്റ് വിഭജനത്തിൽ നിലപാട് സ്വീകരിക്കാമെന്നാണ് കോൺഗ്രസ് ഇതിനോടകം വ്യക്തമാക്കിയിരിക്കുന്നത്. ഭരണരംഗത്ത് നിന്ന് കോൺഗ്രസിനെ അപ്രസക്തമാക്കിയുള്ള ആം ആദ്മി പാർട്ടിയുടെ വരവ് കോൺഗ്രസ് ഡൽഹി ഘടകത്തിന് എന്നും അപമാനം സൃഷ്ടിക്കുന്ന പരാജയമാണ്.
ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും മത്സരിക്കുമെന്ന് കോൺഗ്രസ് സൂചന നൽകുന്നത് മുംബൈയിൽ ഇൻഡ്യ മുന്നണിയുടെ മൂന്നാമത്തെ യോഗം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്. കോൺഗ്രസ് ഈ നിലപാട് സ്വീകരിച്ചാൽ ഇൻഡ്യ മുന്നണി കൊണ്ട് അർത്ഥമില്ലെന്നാണ് ആംആദ്മി പാർട്ടി പറയുന്നത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ കേന്ദ്രം നേതൃത്വം ആയി ചർച്ചകൾ നടത്താൻ ആം ആദ്മി പാർട്ടി ആലോചിക്കുന്നത്. തുടർച്ചകൾ സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.
Adjust Story Font
16