Quantcast

​ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തി വനിതാ ​ഗാർഡിനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

​പ്രസവത്തിനെത്തിയ ഭാര്യയെ വാർഡിൽ അഡ്മിറ്റ് ചെയ്തശേഷം ഇയാൾ പുറത്തേക്കിറങ്ങുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-11-14 14:28:29.0

Published:

14 Nov 2022 2:27 PM GMT

​ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തി വനിതാ ​ഗാർഡിനെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
X

ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ എത്തിയ ശേഷം വനിതാ ​ഗാർഡിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബിഹാറിലെ ഹാജിപുരിലാണ് സംഭവം. ഇവിടുത്തെ സദർ ആശുപത്രിയിൽ ഭാര്യയുടെ പ്രസവത്തിനെത്തിയ യുവാവാണ് ഇതിനിടെ വനിതാ സുരക്ഷാ ജീവനക്കാരിക്കു നേരെ ലൈം​ഗികാതിക്രമ ശ്രമം നടത്തിയത്.

ആശുപത്രിയിലെത്തിയ പ്രതിക് എന്നയാളാണ് പ്രതി. ​പ്രസവത്തിനെത്തിയ ഭാര്യയെ വാർഡിൽ അഡ്മിറ്റ് ചെയ്തതിനു ശേഷം ഇയാൾ പുറത്തേക്കിറങ്ങുകയായിരുന്നു. ഇതിനിടെ പുറത്തുകണ്ട വനിതാ ​ഗാർഡിനു നേരെ അതിക്രമം നടത്തുകയായിരുന്നു.

ആശുപത്രിക്ക് പുറത്ത് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന തന്നോട് ഇയാൾ ശൃം​ഗരിക്കാൻ ശ്രമിച്ചതായി വനിതാ ​ഗാർഡ് പറഞ്ഞു. ഒരു മധുര പലഹാരക്കടയുടമയാണ് താനെന്ന് പറഞ്ഞ പ്രതി ബലംപ്രയോ​ഗിച്ച് പലഹാരങ്ങൾ കഴിപ്പിക്കാൻ ശ്രമിക്കുകയും ശരീരത്തിൽ കയറി പിടിക്കുകയുമായിരുന്നു എന്നും വനിതാ ജീവനക്കാരി വ്യക്തമാക്കി.

ഇയാളുടെ നീക്കത്തെ എതിർത്ത വനിതാ ​ഗാർഡ് അലാറം മുഴക്കിയതോടെ അപകടം മണത്ത പ്രതി ഇവിടെ നിന്നും രക്ഷപെടാൻ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാരെത്തി പിടികൂടുകയായിരുന്നു.

തുടർന്ന് ആശുപത്രിയിലെ സിവിൽ സർജനെത്തി പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന് പൊലീസെത്തി പ്രതിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story