Quantcast

ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സം​ഗം ചെയ്യാൻ ശ്രമം; 40കാരൻ അറസ്റ്റിൽ

കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാൾ അയൽ ഗ്രാമത്തിലാണ് താമസം.

MediaOne Logo

Web Desk

  • Updated:

    14 July 2024 12:37 PM

Published:

14 July 2024 12:36 PM

man arrested for attempted rape of 6-month-old baby in Andhra
X

അമരാവതി: ആറ് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ബലാത്സം​ഗം ചെയ്യാൻ ശ്രമം. 40കാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയന​ഗരം ജില്ലയിലെ ഒരു ​ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ബോയ്ന വെരിക്കയ്യ ദോറ എന്നയാളാണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു ക്രൂരത.

കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാൾ അയൽ ഗ്രാമത്തിലാണ് താമസം. ഇന്നലെ വീട്ടിലെത്തി കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി സംഭവം വീട്ടുകാർ അറിഞ്ഞതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഞായറാഴ്ച പുലർച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറയിച്ചു.

പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

TAGS :

Next Story