നാഗാലാന്‍ഡില്‍ തരൂരിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഡിക്ഷണറിയുമായി യുവാവ്!
ആർ ലുങ്‌ലെംഗിന്‍റെ ലുങ്‌ലെംഗ് ഷോ എന്ന ടോക്ക് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍
ശശി തരൂര്‍
കോഹിമ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ പ്രസംഗങ്ങളിലും ട്വീറ്റുകളിലുമെല്ലാം കടുകട്ടിയായ ഏതെങ്കിലും ഇംഗ്ലീഷ് വാക്കുണ്ടാകും. പിന്നെ ഡിക്ഷണറിയൊക്കെ തപ്പിപ്പിടിച്ച് അതിന്‍റെ അര്‍ഥം തേടിപ്പിടിക്കലാണ് പതിവ്. ഇതൊക്കെ മുന്‍കൂട്ടി കണ്ട് കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ തരൂര്‍ നടത്തിയ പ്രസംഗം കേള്‍ക്കാന്‍ ഒരു യുവാവെത്തിയത് ഡിക്ഷണറിയുമായിട്ടാണ്.
ആർ ലുങ്‌ലെംഗിന്‍റെ ലുങ്‌ലെംഗ് ഷോ എന്ന ടോക്ക് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍. ഇതിന്‍റെ ഭാഗമായി അവിടുത്തെ യുവാക്കളുമായി സംവാദവും ഉണ്ടായിരുന്നു. ഓക്സ്ഫോര്‍ഡ് നിഘണ്ടുവുമായിട്ടാണ് ഒരു യുവാവ് കോണ്‍ഗ്രസ് എം.പിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്. ലുങ്ലെംഗ് തന്നെയാണ് ഈ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. "ഡോ. ശശി തരൂർ പറയുന്നത് കേൾക്കാൻ നാഗാലാൻഡിലെ ആരോ അക്ഷരാർത്ഥത്തിൽ എന്‍റെ ഷോയിലേക്ക് ഓക്സ്ഫോർഡ് നിഘണ്ടുവുമായെത്തി. തരൂരുമായി സംവദിക്കാന്‍ ഡിക്ഷണറിയുമായി എത്തണമെന്ന് പറയുന്നത് ഇതും കാണും വരെ എനിക്ക് തമാശയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലെന്ന് ബോധ്യമായി'' ലുങ്ലെംഗ് കുറിച്ചു.
Someone in Nagaland literally brought Oxford Dictionary to my show to listen to Dr. @ShashiTharoor. 😅
— R Lungleng (@rlungleng) February 26, 2023
Bringing Dictionary along was just a joke statement until I saw this. pic.twitter.com/Qiz3E2sv3i
Adjust Story Font
16