Quantcast

പ്രധാനമന്ത്രിയെ വധിക്കുമെന്ന് എൻ.ഐ.എ ഓഫീസിൽ അജ്ഞാത ഫോൺ സന്ദേശം

എൻ.ഐ.എയുടെ ചെന്നൈ ഓഫീസിലാണ് അജ്ഞാത സന്ദേശമെത്തിയത്.

MediaOne Logo

Web Desk

  • Published:

    23 May 2024 10:53 AM

Never spoken against minorities: PM Modihigh turnout; Prime Minister congratulates the voters of Baramulla,loksabhapoll2024,jammukashmir,latestnews
X

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻ.ഐ.എ ഓഫീസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. സംഭവത്തിൽ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാത്രി 9.30നാണ് പുരസവാക്കത്തെ എൻ.ഐ.എ ഓഫീസിൽ ഹിന്ദിയിലുള്ള അജ്ഞാത ഫോൺ സന്ദേശമെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഫോൺ സന്ദേശം മധ്യപ്രദേശിൽനിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബർ സെല്ലും എൻ.ഐ.എയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story