ഭാര്യ യു.കെയിൽ പോയിട്ടും വിസ അയച്ചില്ല; മുടക്കിയ 26 ലക്ഷം ആവശ്യപ്പെട്ട് യുവാവ് വിവാഹ ദല്ലാളുടെ മകനെ തട്ടിക്കൊണ്ടു പോയി
കല്യാണത്തിനും യുവതിയുടെ പഠനവിസക്കുമായി 26 ലക്ഷം രൂപയാണ് പ്രതി ഹർവിന്ദറിന്റെ കുടുംബം ചെലവഴിച്ചിരുന്നത്
പഞ്ചാബ്: ഭാര്യ പഠനവിസയിൽ യു.കെയിൽ പോയിട്ടും തനിക്ക് വിസ അയച്ചു തരാത്തതിൽ കുപിതനായ യുവാവ് കല്യാണത്തിനും മറ്റുമായി ചെലവിട്ട 26 ലക്ഷം തിരികെ ആവശ്യപ്പെട്ട് വിവാഹ ദല്ലാളുടെ മകനെ തട്ടിക്കൊണ്ടു പോയി. ഭാര്യയെ യു.കെയിലേക്ക് പഠനത്തിന് അയക്കാൻ പണം ചെലവിട്ട പഞ്ചാബിലെ സംഗ്രൂരിലെ ബെദ്‌റു ഖാൻ ഗ്രാമത്തിലെ ഹരിന്ദർ സിങാ(26)ണ് ദല്ലാളുടെ മകനായ കരൺ ബീർ സിങിനെ തട്ടിക്കൊണ്ടു പോയത്.
മൂന്നു വർഷം മുമ്പാണ് കരൺ സിങിന്റെ അച്ഛൻ ലഖ്‌വിന്ദർ സിങിന്റെ നേതൃത്വത്തിൽ ഇയാളുടെ കല്യാണം കഴിഞ്ഞിരുന്നത്. കല്യാണ ശേഷം ഏറെ പണം ചെലവിട്ടാണ് ഭാര്യയെ യു.കെയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷം ഇയാൾക്കും വിസ അയക്കുമെന്ന ധാരണയിലായിരുന്നു നീക്കം. എന്നാൽ ഇതിന് കഴിയാതിരുന്നതോടെയാണ് ഹരിന്ദർ ദല്ലാളിനെതിരെ തിരിഞ്ഞത്. സംഭവം അറിഞ്ഞ പൊലീസെത്തി കാഞ്ച്‌ല ഗ്രാമത്തിലെ കരൺബീർ സിങിനെ രക്ഷിക്കുകയായിരുന്നു. എന്നാൽ പ്രതിയെ പിടികൂടാനായിട്ടില്ല.
ഇത്തരം കരാറുകളിൽ ഏർപ്പെട്ടുള്ള വിവാഹങ്ങൾ പഞ്ചാബിൽ നടക്കുന്നത് പതിവായിരിക്കുകയാണ്. വിദേശത്ത് പഠിക്കാൻ യോഗ്യതയുള്ള യുവതികളെ വിവാഹം കഴിച്ച് അവർ മുഖേന വിദേശത്തേക്ക് പോകുന്ന രീതിയാണുള്ളത്. ഈ രീതിയിൽ കല്യാണം കഴിച്ചിട്ടും വിദേശത്ത് പോകാനാകാത്തതാണ് സംഭവത്തിലെ പ്രതിയെ പ്രകോപിപ്പിച്ചത്. കല്യാണത്തിനും യുവതിയുടെ പഠനവിസക്കുമായി 26 ലക്ഷം രൂപയാണ് ഹർവിന്ദറിന്റെ കുടുംബം ചെലവഴിച്ചിരുന്നത്. രണ്ടുവട്ടം ഭാര്യ സ്‌പോൺസർഷിപ്പ് ലെറ്റർ അയച്ചിരുന്നെങ്കിലും വിസ നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാൾ വിവാഹ ദല്ലാളിൽ നിന്നും അളിയാന്മാരിൽ പണം തിരിച്ച് ആവശ്യപ്പെടുകയായിരുന്നു. ബുധനാഴ്ച രാത്രി സംഗ്രൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹർവിന്ദർ കരൺബീറിനെ 26 ലക്ഷം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയത്. ഇതിനെ തുടർന്ന് കരൺബീറിന്റെ കുടുംബം നൽകി. തുടർന്നാണ് ഇയാളെ പൊലീസ് രക്ഷിച്ചത്.
The young man kidnapped the son of a marriage broker in protest of his wife not sending him a visa to go to the UK
Adjust Story Font
16