മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ; ഒടുവിൽ സംഭവിച്ചത്...
പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചാണ് മോചനദ്രവ്യമായി ഐഫോൺ ചോദിച്ചത്
മുംബൈ: മുൻകാമുകിയെ തട്ടിക്കൊണ്ടുപോയി യുവാവ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. മുംബൈയിലാണ് സംഭവം നടന്നത്. 19 കാരിയായ പെണ്‍കുട്ടിയെ 29 കാരനായ യുവാവ് ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ച് മകളെ മോചിപ്പിക്കണമെങ്കിൽ ഐഫോൺ വാങ്ങിനൽകുകയോ അതല്ലെങ്കിൽ ഒന്നരലക്ഷം രൂപയോ നൽകണമെന്ന് ആവശ്യപ്പെട്ടു.
അമ്മ ഉടൻ തന്നെ പൊലീസിനെ സമീപിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് പ്രതിയെ പൊലീസ് വിളിച്ചു. എന്നാൽ പൊലീസാണ് വിളിക്കുന്നതെന്നറിയാതെ ഇയാൾ ഫോൺ എടുക്കുകയും ഐഫോൺ വാങ്ങി നൽകണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു.. എന്നാൽ മറുതലക്കലുള്ളത് പൊലീസാണെന്ന് പിന്നീടാണ് പ്രതി തിരിച്ചറിഞ്ഞ്. ഭയന്നുപോയ ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി രക്ഷിച്ചു.
ഈ പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നു.എന്നാൽ ഇയാൾ വിവാഹിതനാണെന്ന് മനസിലായതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. എന്നാൽ സ്വകാര്യവീഡിയോകളും ഫോട്ടോകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ വിളിച്ചുവരുത്തിയെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും ഡിസിപി ജയന്ത് ബജ്ബലെ പറഞ്ഞു.ഇയാൾക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16