മകളെ ആവര്‍ത്തിച്ചു ബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ പിതാവ് പിടിയില്‍ | Man On The Run For Months Arrested For Raping, Impregnating His Daughter| National News

മകളെ ആവര്‍ത്തിച്ചു ബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ പിതാവ് പിടിയില്‍

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    10 Feb 2024 7:36 AM

Three people were arrested for preparing fake medical certificates in Qatar
X

പ്രതീകാത്മക ചിത്രം

പാൽഘർ: 22 കാരിയായ മകളെ ആവര്‍ത്തിച്ചു ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായപ്പോള്‍ കടന്നുകളയുകയും ചെയ്ത പിതാവ് മാസങ്ങള്‍ക്കു ശേഷം പൊലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.

2021 മുതൽ പ്രതി ഒന്നിലധികം മകളെ പീഡനത്തിനിരയാക്കുകയായിരുന്നു. ഗര്‍ഭിണിയായ മകള്‍ ക്ഷയരോഗ ചികിത്സക്കിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ മരിച്ചിരുന്നു. ''53 കാരനായ പ്രതി നാലസോപാരയിലാണ് താമസിച്ചിരുന്നത്. 2021 നും 2023 നവംബറിനും ഇടയിൽ തൻ്റെ മകളെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കേസെടുത്തതിന് ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. യുവതി ഗര്‍ഭിണിയാവുകയും പിതാവിന്‍റെ മര്‍ദനത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോവുകയും ചെയ്തു''സീനിയർ ഇൻസ്പെക്ടർ പ്രമോദ് ബദാഖ് പറഞ്ഞു."കഴിഞ്ഞ വർഷം നവംബർ 14 ന് ക്ഷയരോഗത്തെ തുടര്‍ന്ന് യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാല്‍ അതേദിവസം തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെയും മര്‍ദ്ദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

പരാതിപ്രകാരം വിവിധ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ നവംബറില്‍ നാലസോപാര പൊലീസ് പ്രതിക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ചയാണ് പിടികൂടിയത്.

TAGS :

Next Story