Quantcast

200 കോടി ആസ്‌തിയുള്ള പയ്യനെ വേണം; മകളുടെ വിവാഹപരസ്യത്തിനായി 3 ലക്ഷം ചെലവിട്ട് പിതാവ്

പരസ്യത്തിനായി ചെലവിട്ട തുക താരതമ്യേന കുറവാണെന്നായിരുന്നു ചിലരുടെ അഭിപ്രായം

MediaOne Logo

Web Desk

  • Published:

    29 April 2024 9:29 AM GMT

wedding_ad
X

മക്കൾക്ക് അനിയോജ്യരായ പങ്കാളിയെ കണ്ടെത്താൻ മാതാപിതാക്കൾ ഇപ്പോൾ കൂടുതലും ആശ്രയിക്കാറുള്ളത് മാട്രിമോണികളാണ്. വമ്പൻ ഫീസാണ് ഇത്തരം വിവാഹസൈറ്റുകൾ ഈടാക്കാറുള്ളത്. ഇവിടെയൊരു പിതാവ് തന്റെ മകൾക്ക് വരനെ കണ്ടെത്താൻ മൂന്ന് ലക്ഷം രൂപയാണ് ഫീസായി നൽകിയത്.

വെറുമൊരു വരനെയല്ല ആവശ്യം, 200 കോടിയിലധികം ആസ്തിയുള്ള ഒരാളെയാണ് മകൾക്കായി തേടുന്നത്. ഈ യുവതിയുടെ സുഹൃത്ത് എക്‌സിൽ പങ്കുവെച്ച പോസ്റ്റ് ആണ് നെറ്റിസൺസ് ചർച്ച ചെയ്യുന്നത്.

പോസ്റ്റിന് പിന്നാലെ കമന്റുകളും വന്നുതുടങ്ങി. പെൺകുട്ടിയുടെ സമ്പത്ത് നോക്കി വേണം തീരുമാനിക്കാണെന്ന് ഒരു കൂട്ടർ കമന്റ് ചെയ്തു. പരസ്യത്തിനായി ചെലവിട്ട തുക സാധാരണമായെന്നും കുറവാണെന്നും ചിലർ അഭിപ്രായപ്പെട്ടു. വിവാഹത്തിന് ചെലവാക്കുന്നതിന്റെ ഒരു ശതമാനം പോലും വരില്ല ഇതെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. ഫീസ് അടച്ച പ്ലാറ്റ്‌ഫോമിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതറിയാനുള്ള ആകാംക്ഷയും ആളുകൾക്കുണ്ട്.

TAGS :

Next Story