Quantcast

സഹോദരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തി

മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    1 April 2024 4:45 AM

Published:

1 April 2024 2:11 AM

സഹോദരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തടഞ്ഞ   സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തി
X

ഭോപ്പാൽ: മധ്യപ്രദേശ് ഗുണ ജില്ലയിൽ സഹോദരിയെ തട്ടിക്കൊണ്ടുപോകുന്നത് ചെറുക്കാൻ ശ്രമിച്ച നാടോടി യുവാവ് വെടിയേറ്റു മരിച്ചു. 25 വയസുള്ള ധരംപാൽ പാർദി എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്.

തട്ടിക്കൊണ്ടുപോകൽ സംഘത്തെ ചെറുക്കുന്നതിനിടെ പാർദിയുടെ കാലിൽ സംഘത്തിലെ ഒരാൾ വെടിവയ്ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പാർദിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്തസ്രാവം തടയാൻ സാധിക്കാത്തതിനാൽ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 40 കിലോമീറ്റർ ദൂരെയായിരുന്നു ആശുപത്രി. യാത്രാമധ്യെ രക്തസ്രാവത്തെത്തുടർന്ന് പാർദി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ എട്ടുപേർക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് മൂൻവൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞു.

TAGS :

Next Story