Quantcast

ജീവനുള്ള മയിലിനെ പിടിച്ച് തൂവൽ പറിച്ച് ക്രൂരത; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടു; യുവാവിനെ തിരഞ്ഞ് പൊലീസ്

പശ്ചാത്തലത്തിൽ ഒരു ഗാനം ഉൾപ്പെടുത്തിയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Updated:

    21 May 2023 4:37 PM

Published:

21 May 2023 4:21 PM

ജീവനുള്ള മയിലിനെ പിടിച്ച് തൂവൽ പറിച്ച് ക്രൂരത; ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടു; യുവാവിനെ തിരഞ്ഞ് പൊലീസ്
X

ഭോപ്പാൽ: മയിലിന്റെ തൂവലുകൾ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത് യുവാവ്. മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ഒളിവിൽ പോയിരിക്കുകയാണ് പ്രതി.

സംഭവത്തിന്റെ വീഡിയോ ഇയാൾ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചതോടെ ശക്തമായ പ്രതിഷേധമുയരുകയും കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു.

സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. അതുൽ എന്ന യുവാവാണ് മയിലിനോട് ഈ ക്രൂരത ചെയ്തത്.

'വൈറൽ വീഡിയോയിൽ കണ്ട ബൈക്കിന്റെ നമ്പർ അടിസ്ഥാനമാക്കി യുവാവിനെ തിരിച്ചറിഞ്ഞു. ജില്ലയിലെ റീത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്'- ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ഗൗരവ് ശർമ പറഞ്ഞു.

അതുൽ ചിരിച്ചുകൊണ്ട് മയിലിന്റെ തൂവലുകൾ ഊരിയെടുക്കുന്നും സുഹൃത്തുക്കൾ ഇത് നോക്കിയിരിക്കുന്നതുമാണ് വീഡിയോ. പശ്ചാത്തലത്തിൽ ഒരു ഗാനം ഉൾപ്പെടുത്തിയാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ അതുൽ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടാൽ വിവരം അറിയിക്കാൻ നാട്ടുകാരോടും മാധ്യമങ്ങളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story