മകളെ ബലാത്സംഗം ചെയ്ത ബന്ധുവിനെ കൊന്ന് മൃതദേഹം പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റില്‍
കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി പുഴയില്‍ തള്ളി
ഖാണ്ട്‍വ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പെണ്‍കുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. മൃതദേഹം പല കഷ്ണങ്ങളാക്കി നദിയിൽ എറിഞ്ഞു. മധ്യപ്രദേശിലെ ഖാണ്ട്‍വ ജില്ലയിലാണ് സംഭവം.
അജ്നാൽ നദിയിൽ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സക്താപൂർ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരന്‍റെ മൃതദേഹമാണ് ഛിന്നഭിന്നമായി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്‍റെ കാരണവും കൊലയ്ക്ക് പിന്നില്‍ ആരാണെന്നും വ്യക്തമായി.
"കൊല്ലപ്പെട്ടയാള്‍ 14 വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ശനിയാഴ്ച ത്രിലോക്ചന്ദിനെ മോട്ടോർ സൈക്കിളിൽ അജ്നാൽ നദിയ്ക്ക് സമീപം കൊണ്ടുപോയി. തലയറുത്ത് കൊലപ്പെടുത്തി. മൃതദേഹം മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടിമുറിച്ച് പുഴയില്‍ തള്ളി"- സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് രാകേഷ് പെൻഡ്രോ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളും കൊല നടത്തിയവരും ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു.
Summary - A man accused of sexually harassing a minor girl was killed and his body cut into pieces and thrown into a river in Madhya Pradesh's Khandwa district allegedly by the father and maternal uncle of the victim
Adjust Story Font
16