Quantcast

പേ വിഷബാധയേറ്റ യുവാവ് വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു

മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    28 May 2023 6:27 AM

15 years old girl murder up
X

ന്യൂഡൽഹി: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മുംബൈ സ്വദേശിയായ സുരേന്ദ്ര താക്കൂറാണ് പിടിയിലായത്. ഇയാൾ പേ വിഷബാധയേറ്റ ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് പുറമേ മനുഷ്യ മാംസം ഭക്ഷിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. നായയുടെ കടിയേറ്റതിനെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് ഇയാൾക്ക് പേ വിഷബാധയേൽക്കാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

വെള്ളിയാഴ്ച സറാദന ഗ്രാമത്തിലാണ് സംഭവം. 65-കാരിയായ ശാന്തി ദേവിയാണ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്ക്കാനിറങ്ങിയ ഇവരെ പ്രതി കല്ലുകൊണ്ട് അടിച്ചുവീഴ്ത്തി മാംസം ഭക്ഷിക്കുകയായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലും ഇയാൾ അക്രമവാസന കാണിച്ചതായി ഡി.സി.പി അറിയിച്ചു.

TAGS :

Next Story