'വനിതാ ഗുസ്തി താരങ്ങളുടെ വേദന മനസിലാക്കുന്നു'; പിന്തുണയുമായി മനേകാ ഗാന്ധി എം.പി
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചു
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മനേകാ ഗാന്ധി എം.പി. വനിതാ താരങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്ന് മനേകാ ഗാന്ധി പറഞ്ഞു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്ആരോപിച്ചു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പതിനൊന്നാം ദിവസവും പുരോഗമിക്കുന്നു. കേസിൽ ബ്രിജ് ഭൂഷനെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷനെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായി.
തെളിവുകൾ ശേഖരിച്ച ശേഷം ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യും എന്നതാണ് കേസിൽ പൊലീസ് നിലപാട്. താരങ്ങൾ ഇന്ന് പൊലീസിന് മൊഴി നൽകിയേക്കും. പാർട്ടി പറയുകയാണെങ്കിൽ പതവികൾ ഒഴിയാം എന്നതാണ് ബ്രിജ് ഭൂഷന്റെ നിലപാട്.
Next Story
Adjust Story Font
16