Quantcast

മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

മുഹമ്മദ് ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    21 Nov 2022 2:05 AM GMT

മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്
X

മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ മുൻപും യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നതായാണ് വിവരം.

മംഗളൂരുവിൽ ഓട്ടോറിക്ഷ ദുരൂഹമായ സാഹചര്യത്തിൽ കത്തിനശിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഡ്രൈവർക്കും ഒരു യാത്രക്കാരനും പൊള്ളലേറ്റിരുന്നു. ഈ യാത്രക്കാരൻ മുഹമ്മദ് ഷാരിഖാണെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ മംഗളൂരുവിൽ ചുവരെഴുത്തിയതിന് യു.എ.പി.എ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഭദ്രാവതിയിലെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ പിടിയിലായ രണ്ട് പ്രതികളുമായി മുഹമ്മദ് ഷരീഖിന് ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പ്രേംരാജ് എന്ന വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഇയാൾ ശിവമോഗയിൽ വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു. ഈ മുറിയിൽ ഇന്നലെ രഹസ്യന്വേഷണ വിഭാഗം പരിശോധന നടത്തിയിരുന്നു. മുറിയിൽ നിന്നും സ്‌ഫോടകവസ്തുക്കൾ, മൊബൈൽ ഫോൺ, വ്യാജ ആധാർ കാർഡുകൾ, ഉപയോഗിക്കാത്ത സിം കാർഡ്, തുടങ്ങിയവ കണ്ടെടുത്തതായാണ് വിവരം.

TAGS :

Next Story