രണ്ടര ലക്ഷം രൂപ വിലയുള്ള മാമ്പഴത്തിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു; പിന്നാലെ മോഷണം
മാമ്പഴകൃഷിയോട് താല്‍പര്യമുള്ള ലക്ഷ്മിനാരായണന്‍റെ തോട്ടത്തില്‍ 38 ഇനത്തിലുള്ള മാവുകളാണ് ഉള്ളത്
പ്രതീകാത്മക ചിത്രം
നുവാപദ: ആഗോള വിപണിയിൽ കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലവരുന്ന മാമ്പഴം ഒഡിഷയിലെ നുവാപാഡ ജില്ലയിലെ ഒരു ഫാമിൽ നിന്ന് മോഷണം പോയി. ഫാം ഉടമ മാമ്പഴത്തിന്‍റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് മോഷണം.
മാമ്പഴകൃഷിയോട് താല്‍പര്യമുള്ള ലക്ഷ്മിനാരായണന്‍റെ തോട്ടത്തില്‍ 38 ഇനത്തിലുള്ള മാവുകളാണ് ഉള്ളത്. തന്‍റെ തോട്ടത്തിലെ മാമ്പഴത്തിന്‍റെ മൂല്യത്തെക്കുറിച്ച് അറിഞ്ഞ അദ്ദേഹം ആവേശഭരിതനായി, ഈ വാർത്ത ലോകത്തോട് പങ്കുവയ്ക്കാൻ തീരുമാനിച്ചു.സന്തോഷത്തോടെ വിലയേറിയെ മാമ്പഴത്തിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ഫാമില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള നാലു മാമ്പഴങ്ങള്‍ മോഷണം പോയി. മോഷണ വാർത്ത പരക്കുമ്പോൾ, കള്ളന്മാരിൽ നിന്ന് വിലയേറിയ വിളകൾ എങ്ങനെ സംരക്ഷിക്കാം എന്ന ചിന്തയിലാണ് ഒഡിഷയിലെ കര്‍ഷകര്‍.
മധ്യപ്രദേശില്‍ ലക്ഷങ്ങള്‍ വിലയുള്ള മാമ്പഴം കായ്ക്കുന്ന മാവിന് ചുറ്റും സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ ജാപ്പനീസ് മിയാസാക്കി തങ്ങളുടെ തോട്ടത്തില്‍ വിളയിച്ച ദമ്പതികളാണ് മാമ്പഴങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാന്‍ മാവിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. രണ്ടു പേര്‍ നായകള്‍ക്കൊപ്പം നില്‍ക്കുന്ന സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
Adjust Story Font
16