Quantcast

മണിപ്പൂർ സംഘർഷം; ആയുധങ്ങൾ വിതരണം ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് എന്‍എസ്‍സിഎന്‍

സി.പി.എം പ്രതിനിധി സംഘത്തിന്‍റെ മണിക്കൂർ സന്ദർശനം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    19 Aug 2023 1:30 AM GMT

manipur violence
X

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ നിന്ന്

ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിൽ ഒരു പ്രത്യേക സമൂഹത്തെ സഹായിക്കാൻ ആയുധങ്ങൾ വിതരണം ചെയ്തുവെന്നും കേഡർമാരെ അയച്ചുവെന്നുമുള്ള വാർത്തകൾ നിഷേധിച്ച് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്. വീഡിയോ പ്രചരിപ്പിച്ചത് ആസൂത്രണത്തിന്‍റെ ഭാഗമെന്ന് എന്‍സിസിഎന്‍ പറഞ്ഞു. സി.പി.എം പ്രതിനിധി സംഘത്തിന്‍റെ മണിക്കൂർ സന്ദർശനം തുടരുകയാണ്.

15 ഓളം എന്‍എസ്‍സിഎന്‍ കേഡർമാർ കുക്കികൾക്കെതിരെ പോരാടാൻ മെയ്തേകൾക്ക് സഹായം നൽകി എന്നാ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.എന്‍സിസിഎന്നിനെ മോശമായി ചിത്രീകരിക്കാ ലക്ഷ്യമിട്ടുള്ള ആസൂത്രണത്തിന്‍റെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എന്‍എസ്‍സിഎന്‍ നേതാവ് എച്ച്.ആര്‍ ഷിംറേ പറഞ്ഞു. ആരെയും സഹായിക്കാൻ ഒരുതരത്തിലുള്ള നിർദേശവും ആർക്കും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്‍റെ മണിപ്പൂർ സന്ദർശനം തുടരുകയാണ്. മൊയ്‌റാംഗിലെയും ചുരാചന്ദ്പൂരിലെയും ക്യാമ്പുകൾ സന്ദർശിച്ച സംഘം അവശ്യവസ്തുക്കൾ കൈമാറി. ശേഷം, ഗവർണർ അനുസൂയ ഉയ്‌കെയുമായും കൂടിക്കാഴ്ച നടത്തി. ക്യാമ്പുകളിലെ കാഴ്ച ഹൃദയഭേദകമെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. സംഘർഷം മൂന്നര മാസം പിന്നിടുമ്പോഴും വിവിധ ഇടങ്ങളിൽ ഇപ്പോഴും അക്രമങ്ങൾ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

TAGS :

Next Story