മണിപ്പൂർ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ഒരാൾക്ക് പരിക്ക്
ബിരെയ്ൻ സിങ് ഇന്ന് സന്ദർശനം നടത്താനിരുന്ന ജിരിബാമിലായിരുന്നു ആക്രമണം
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരെയ്ൻ സിങ്ങിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് വിവരം. ജിരിബാമിൽ വെച്ച് ഇന്ന് ഉച്ചയോടെയായിരുന്ന അപകടം.
മെയ്‌തെയ് സമുദായത്തിൽപ്പെട്ട 59കാരനെ മരിച്ചനിലയിൽ കാണപ്പെട്ടതോടെ കുറച്ച് ദിവസങ്ങളായി സംഘർഷഭരിതമാണ് മണിപ്പൂരിലെ പടിഞ്ഞാറൻ പട്ടണമായ ജിരിബാം. ഇന്ന് ഇവിടെ ബിരെയ്ൻ സിങ് സന്ദർശനം നടത്താനിരിക്കേയാണ് ആക്രമണം. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വഴിയിൽ ആയുധങ്ങളുമായി പതുങ്ങിയിരുന്ന സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് ജിരിബാമിൽ റിപ്പോർട്ട് ചെയ്തത്. 70ഓളം കുടിലുകൾക്ക് അക്രമികൾ തീയിട്ടു. 600ഓളം പേരെയാണ് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
Adjust Story Font
16