Quantcast

മണിപ്പൂര്‍ ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരു മരണം; കർഫ്യൂ ഇളവുകൾ റദ്ദാക്കി

ക്രമസമാധാന നില ഉറപ്പ് വരുത്താൻ കൂടുതൽ സേനയെ മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 May 2023 1:00 AM GMT

violence in Manipur
X

മണിപ്പൂര്‍ സംഘര്‍ഷം

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ ഒരു മരണം. സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ അനുവദിച്ച കർഫ്യൂ ഇളവുകൾ സംസ്ഥാന സർക്കാർ റദ്ദാക്കി. ക്രമസമാധാന നില ഉറപ്പ് വരുത്താൻ കൂടുതൽ സേനയെ മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ആണ് മണിപ്പൂരിൽ മെയ്തെയ് - കുകി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നത്. ബിഷ്ണുപൂർ ജില്ലയിലെ മൊയ്രാങ് മേഖലയിലാണ് സംഘർഷം ആരംഭിച്ചത്. ആയുധധാരികളായ ഒരുകൂട്ടം യുവാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണം. കുകി വിഭാഗത്തിലെ രണ്ട് വീടുകളും മെയ്തെയ് വിഭാഗത്തിലെ നാല് വീടുകളും സംഘർഷങ്ങൾക്കിടയിൽ അഗ്നിക്കിരയായി.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ രാവിലെ 5 മുതൽ വൈകീട്ട് 4 വരെ അനുവദിച്ച കർഫ്യൂ ഇളവ് കേന്ദ്ര സർക്കാർ റദ്ദാക്കി. 80 കമ്പനി അർധ സൈനിക വിഭാഗത്തിൻ്റെ സേവനമാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിലെ എട്ട് സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം സർക്കാർ നീട്ടിയേക്കും.

TAGS :

Next Story