മണിപ്പൂരിൽ മെയ്തെയ് വിഭാഗത്തെ എസ്.ടി പട്ടികയിൽ ഉൾപ്പെടുത്തുന്ന വിധി മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി
സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായ വിധിയാണ് റദ്ദാക്കിയയത്
ഇംഫാൽ: മണിപ്പൂരിൽ 200 പേർ കൊല്ലപ്പെട്ട വംശഹത്യക്ക് ഇടയാക്കിയെന്ന് കരുതപ്പെടുന്ന വിധി റദ്ദാക്കി മണിപ്പൂർ ഹൈക്കോടതി.മെയ്തെയ് വിഭാഗത്തെ പട്ടികവർഗ പട്ടികയിലുൾപ്പെടുത്തുന്നത് പരിഗണിക്കാമെന്ന കഴിഞ്ഞ വർഷം മാർച്ച് 27 ന് പുറപ്പെടുവിച്ച വിധിയിലെ ഖണ്ഡികയാണ് ഹൈക്കോടതി റദ്ദാക്കിയത്.
സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമാണ് വിധിയെന്ന് അന്ന് തന്നെ വലിയ വിമർശനങ്ങളുയർന്നിരുന്നു.പുന:പരിശോധനാ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഗോൾമി ഗൈഫുൽഷില്ലു വിവാദ വിധി റദ്ദാക്കിയത്.
മണിപ്പൂർ ഹൈകോടതിയുടെ ചുമതലയുണ്ടായിരുന്ന ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് എം.വി മുരളീധനായിരുന്നു കഴിഞ്ഞവർഷം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികവർഗ വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ വ്യവസ്ഥാപിതമായ നടപടി ക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിധി ഇല്ലാതാക്കിയത്. പട്ടികവർഗ വിഭാഗത്തിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തുമ്പോൾ കോടതികൾ തങ്ങഴുടെ അധികാരപരിധി മറികടക്കരുതെന്നായിരുന്നു ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
Adjust Story Font
16