Quantcast

മണിപ്പൂരിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം; മെയ്‌തെയ് വിഭാഗക്കാർ റോഡ് ഉപരോധിക്കുന്നു

ജൂലൈ ആറിനു കാണാതായ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികളാണ് മരിച്ചതായി സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    26 Sep 2023 9:46 AM GMT

Manipur protest against students murder
X

ഇംഫാൽ: മണിപ്പൂരിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം. മെയ്‌തെയ് വിഭാഗക്കാർ റോഡ് ഉപരോധിക്കുകയാണ്. വിദ്യാർഥികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

മൂന്നു മാസം മുമ്പ് കാണാതായ വിദ്യാർഥികളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരിച്ചുകിടക്കുന്ന വിദ്യാർഥികളുടെ പിന്നിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മണിപ്പൂരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വംശീയ അതിക്രമങ്ങളുടെ ഏറ്റവും വലിയ ഇരകൾ കുട്ടികളാണ്. ഇവരെ സംരക്ഷിക്കുകയെന്നത് നമ്മുടെ കടമയാണ്. മണിപ്പൂരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ വാക്കുകൾക്ക് അതീതമാണ്. കേന്ദ്ര സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ ലജ്ജിക്കണമെന്നും പ്രിയങ്ക പറഞ്ഞു.


TAGS :

Next Story