Quantcast

മണിപ്പൂരിലെ ക്യാമ്പുകളിൽ രക്ഷിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ സുരക്ഷിതര്‍: ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി

മാതാപിതാക്കൾ തിരിച്ചുവരുമ്പോൾ കുട്ടികളെ കൈമാറുമെന്ന് പ്രോഗ്രാം ഓഫീസർ സന്ധ്യാ ദേവി മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    14 July 2023 7:32 AM GMT

manipur relief camp children safe
X

ഇംഫാല്‍: മണിപ്പൂരിലെ ക്യാമ്പുകളിൽ രക്ഷിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ സുരക്ഷിതരെന്ന് സംസ്ഥാന ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി. സർക്കാരിന്റെയും എൻ.ജി.ഒകളുടെയും സുരക്ഷയിലാണ് കുട്ടികൾ. മാതാപിതാക്കൾ തിരിച്ചുവരുമ്പോൾ കുട്ടികളെ കൈമാറുമെന്ന് പ്രോഗ്രാം ഓഫീസർ സന്ധ്യാ ദേവി മീഡിയവണിനോട് പറഞ്ഞു. മാതാപിതാക്കള്‍ 60 കുട്ടികളെ ഉപേക്ഷിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട്‌ ചെയ്തിരുന്നു.

മണിപ്പൂരിലെ വിവിധ ക്യാമ്പുകളിൽ നിന്നുള്ള കുട്ടികളെ കഴിഞ്ഞ ദിവസമാണ് സർക്കാർ ചൈൽഡ് കെയർ ഹോമുകളിലേക്ക് മാറ്റിയത്. മാതാപിതാക്കൾ ഗ്രാമത്തിലേക്ക് മടങ്ങിയതോടെ കുട്ടികൾ ഒറ്റപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കുട്ടികളെ നോക്കാൻ കഴിയാത്ത അവസ്ഥയാണ് അവർക്കെന്ന് സംസ്ഥാന ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം ഓഫീസർ സന്ധ്യാ ദേവി പറഞ്ഞു.

ബിഷ്ണുപൂരിലെ ക്യാമ്പിൽ നവജാത ശിശുവിനെ മാതാപിതാക്കൾ ഉപേക്ഷിക്കാൻ കാരണം നിലവിലെ സാഹചര്യമാണ്. ചുരാചന്ദ്പൂരിലെ അവരുടെ വീട് കുക്കി വിഭാഗം തീയിട്ടിരുന്നു. മറ്റൊരാൾക്ക് കൊടുത്ത് ശിശുവിനെ രക്ഷപ്പെടുത്തുകയിരുന്നുവെന്നും സന്ധ്യാ ദേവി പറഞ്ഞു. 253 ദുരിതാശ്വാസ ക്യാമ്പുകളിലായി നവജാത ശിശുക്കൾ അടക്കം 5000ലധികം കുട്ടികളാണ് കഴിയുന്നത്.


TAGS :

Next Story