Quantcast

'ലഭിച്ചത് 1000 ത്തിലധികം ആയുധങ്ങൾ': മണിപ്പൂരിലെ കലാപനാളുകളിൽ കൊള്ളയടിച്ച ആയുധങ്ങൾ കീഴടക്കിയതായി പൊലീസ്

ആയുധങ്ങൾ തിരികെ ഏൽപിക്കാൻ മാർച്ച് 6 വരെ ഗവർണർ അജയ് കുമാർ ബല്ല സമയം നല്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 March 2025 10:00 AM

ലഭിച്ചത് 1000 ത്തിലധികം ആയുധങ്ങൾ: മണിപ്പൂരിലെ കലാപനാളുകളിൽ കൊള്ളയടിച്ച ആയുധങ്ങൾ കീഴടക്കിയതായി പൊലീസ്
X

ഇംഫൽ: മണിപ്പൂരിലെ കലാപനാളുകളിൽ കൊള്ളയടിക്കുകയോ അനധികൃതമായി കൈവശം വെക്കുകയോ ചെയ്ത 1000 ത്തിലധികം ആയുധങ്ങളാണ് ഇതുവരെ ലഭിച്ചതെന്ന് പൊലീസ്. നിയമവിരുദ്ധമായുള്ള ആയുധങ്ങളും ഉപകാരണങ്ങളും സമർപ്പിക്കാൻ രണ്ടാഴ്ച്ച സമയമാണ് പൊലീസ് നൽകിയത്.

കൊള്ളയടിക്കപ്പെട്ട ആയുധങ്ങളും അനധികൃതമായി കൈവശം വെച്ച ആയുധങ്ങളും ഉദ്യോഗസ്ഥർ ഇതുവരെ വേർതിരിച്ചിട്ടില്ല. കീഴടക്കിയ ആയുധങ്ങളിൽ 9 എംഎം പിസ്റ്റളുകൾ, സബ്-മെഷീൻ ഗണ്ണുകൾ, കോൾട്ട്-മെഷീൻ ഗണ്ണുകൾ, സെൽഫ്-ലോഡിംഗ് റൈഫിളുകൾ, മോഡിഫൈഡ് സ്നൈപ്പറുകൾ, ചൈനീസ് ഉൾപ്പെടെയുള്ള ഗ്രനേഡുകൾ, ഇൻസാസ്, എ കെ-56 റൈഫിളുകൾ എന്നിവ ഉൾപ്പെടുന്നുതായും പൊലീസ് അറിയിച്ചു.

അഞ്ച് താഴ്‌വര ജില്ലകളിൽ നിന്നും അഞ്ച് പ്രദേശങ്ങളിൽ നിന്നും ജിരിബാമിൽ നിന്നും കിട്ടിയത് ഏകദേശം 1,023 ആയുധങ്ങളാണ് . വടക്കുകിഴക്കൻ സംസ്ഥാനത്തെ ശേഷിക്കുന്ന അഞ്ച് ജില്ലകൾ നാഗാ ഭൂരിപക്ഷ ജില്ലകളാണ്, 2023 മെയ് 3 മുതൽ അവിടെ വംശീയ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റ് 11 ജില്ലകളിലും, താഴ്‌വരയിലെ മെയ്‌തെയ് സമൂഹവും കുന്നുകളിൽ ഭൂരിപക്ഷമുള്ള കുക്കികളും തമ്മിലുള്ള സംഘർഷത്തിൽ ദിവസം കുറഞ്ഞത് 250 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. കീഴടങ്ങിയ ആയുധങ്ങളിൽ 760-ലധികവും താഴ്‌വര ജില്ലകളിൽ നിന്നുള്ളവയായിരുന്നു, ബാക്കിയുള്ളവ കുന്നിൻ പ്രദേശങ്ങളിൽ നിന്നും ജിരിബാമിൽ നിന്നുമുള്ളവയായിരുന്നു.

രാഷ്‌ട്രപതി ഭരണത്തിന് പിന്നാലെ, മണിപ്പൂരിൽ സുരക്ഷാ നടപടികൾ ശക്തമാക്കാനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമാണ് ഇത്തരം നടപടികൾ. മാർച്ച് 6 വരെ ആയുധങ്ങൾ തിരികെ ഏൽപിക്കാമെന്നും ഏൽപ്പിക്കാത്തവർക്കതിരെ നടപടികൾ ഉണ്ടാകുമെന്നും ഗവർണർ അജയ് കുമാർ ബല്ല പറഞ്ഞിരുന്നു.

TAGS :

Next Story