മണിപ്പൂരിൽ മുന്നേറ്റം തുടർന്ന് ബിജെപി
എക്സിറ്റ് പോളുകൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി ലീഡ് തുടരുന്നു. നിലവിൽ 23 സീറ്റിൽ ബിജെപി മുന്നിലുണ്ട്
എക്സിറ്റ് പോളുകൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി ലീഡ് തുടരുന്നു. നിലവിൽ 23 സീറ്റിൽ ബിജെപി മുന്നിലുണ്ട്. 60 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ബിജെപി. കോൺഗ്രസ് 14 സീറ്റിൽ ലീഡ് ചെയ്യുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി 9 സീറ്റിൽ മുന്നേറുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ട് അടക്കമുള്ള മറ്റു പാർട്ടികൾ 14 ഇടങ്ങളിൽ മുന്നിലാണ്. മണിപ്പൂരിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബിജെപിക്ക് പിന്തുണ നൽകി. നോങ്തോംബം ബിരേൻ സിങ് ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, ഇത്തവണ ബിജെപി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ് എം.എൽ.എമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറി. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിൻറെ പ്രത്യേക പ്രതിനിധികൾ ഇംഫാലിലെത്തിക്കഴിഞ്ഞിട്ടുണ്ട്.
കോൺഗ്രസും സിപിഐയും ചേർന്ന് മണിപ്പൂർ പ്രോഗസീവ് സെക്യൂലർ അലയൻസ് എന്ന സഖ്യം രൂപീകരിച്ചിട്ടുണ്ട്. സിപിഎം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്.
Adjust Story Font
16