Quantcast

മണിപ്പൂർ സംഘർഷം: അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്‌

മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് പിന്നാലെയായിരുന്നു അക്രമം പൊട്ടിപ്പുറപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-05-04 13:18:51.0

Published:

4 May 2023 1:08 PM GMT

manipur violence shoot at sight order
X

മണിപ്പൂർ: സംസ്ഥാനത്ത് സംഘർഷം തുടരുന്നതിനിടെ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവർക്കാണ് ആവശ്യമെങ്കിൽ അക്രമികളെ വെടിവെക്കാൻ നിർദേശം നൽകിയത്. ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതില്‍ പ്രതിഷേധിച്ചുള്ള മാർച്ചിന് പിന്നാലെയായിരുന്നു മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

സംഘർഷം രൂക്ഷമായതിനെ തുടർന്ന് മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 7500 ലേറെ പേർ അഭയാർത്ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് സർക്കാർ സ്ഥാപനങ്ങളിൽ അഭയാർത്ഥി ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇംഫാലടക്കം വിവിധ മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇവിടങ്ങളിൽ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ അധികമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ ഷൂട്ട് സൈറ്റ് ഓർഡർ ഉപയോഗപ്പെടുത്താനാണ് നിർദേശം.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിനെ ഫോണിൽ ബന്ധപ്പെട്ടു. കലാപം അടിച്ചമത്താൻ കേന്ദ്രം ഇടപടണമെന്നും ബിരേൻ സിംഗ് അമിത് ഷായോട് ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ തീവ്രത കണക്കിലെടുത്ത് 14കമ്പനി ദ്രുത കർമസേന, സിആർപിഎഫ്, ബിഎസ്എഫ്‌ എന്നിവർ സംസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

TAGS :

Next Story