സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി; അറസ്റ്റിനെതിരെ അശോക് ഗെഹ്‌ലോട്ട്
കെജ്‌രിവാൾ രാജിവെക്കണമെന്ന് ബി.ജെ.പി
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റോടെ ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെക്കണം എന്നാണ് ബി.ജെ.പിയുടെ ആവശ്യം. അതേസമയം, മനീഷ് സിസോദിയയുടെ അറസ്റ്റിനെ മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെ ജയിൽവാസത്തിനോടാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉപമിച്ചിരിക്കുന്നത്. രാജ്യത്തെ നിരവധി എഴുത്തുകാരും മാധ്യമപ്രവർത്തകരും ജയിലഴിക്കുള്ളിൽ ആണെന്നും അശോക് ഗെഹ്ലോട്ട് പറയുന്നു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സാധാരണക്കാരായ ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനീഷ് സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത കോൺഗ്രസ് ഡൽഹി പിസിസിയുടെ നിലപാടിന് കടകവിരുദ്ധമാണ് അശോക് ഗെഹ്ലോട്ടിന്റെ നിലപാട്. ഇത് ആദ്യമായാണ് മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലുള്ള ഒരാൾ പരസ്യമായി രംഗത്തെത്തുന്നത്. മന്ത്രിസഭയിലെ രണ്ടംഗങ്ങളും ജയിലിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെക്കണം എന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. അതേസമയം, മനീഷ് സിസോദിയ ഹയുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇന്നും ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ആം ആദ്മി പാർട്ടിയുടെ നീക്കം.
സംസ്ഥാനതലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ കോടതി കസ്റ്റഡിയിൽ വിട്ട മനീഷ് സിസോദിയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Adjust Story Font
16