Quantcast

'ഫോട്ടോഗ്രാഫറുമായി വരാന്‍ ഇത് മൃഗശാലയല്ല' ; കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍റെ മകള്‍

കഴിഞ്ഞ ദിവസമാണ് മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ ഫോട്ടോഗ്രാഫറുമായെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-10-16 08:06:08.0

Published:

16 Oct 2021 8:04 AM GMT

ഫോട്ടോഗ്രാഫറുമായി വരാന്‍ ഇത് മൃഗശാലയല്ല ; കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍റെ മകള്‍
X

മൻമോഹൻ സിങ്ങിനെ സന്ദർശിക്കാൻ ഫോട്ടോഗ്രാഫറുമായെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്കെതിരെ രൂക്ഷവിമർശനവുമായി മൻമോഹന്‍റെ മകൾ. ഫോട്ടോഗ്രാഫറുമായി വരാൻ തന്‍റെ മാതാപിതാക്കൾ മൃഗശാലക്കുള്ളിലെ മൃഗങ്ങളല്ലെന്ന് ധമൻ ദീപ് സിങ്ങ് പറഞ്ഞു.

'വലിയ വിഷമഘട്ടത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്ന് പോവുന്നത്. ഇങ്ങനെയൊരവസ്ഥയിലാണ് ആരോഗ്യമന്ത്രി ഫോട്ടോഗ്രാഫറുമായി അച്ഛനെ സന്ദർശിക്കാൻ വരുന്നത്. ഫോട്ടോയെടുക്കാൻ പറ്റിയ അവസ്ഥയിലൊന്നുമല്ല അദ്ദേഹമിപ്പോള്‍. അമ്മ ഫോട്ടോഗ്രാഫറെ പ്രവേശിപ്പിക്കരുത് എന്ന് മന്ത്രിയോട് പലവുരു പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. ഇൻഫെക്ഷനുണ്ടാവും എന്നതിനാൽ അധികം സന്ദർശകരെ ഞങ്ങൾ അനുവദിക്കാറില്ല. ഫോട്ടോഗ്രാഫറുമായി വരാൻ ഇത് മൃഗശാലയല്ല'. ധമൻ ദീപ് സിങ്ങ് പറഞ്ഞു

ദേഹാസ്വാസ്ത്യത്തെത്തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഫ്രോട്ടോഗ്രാഫറുമായെത്തിയത്. കുടുംബക്കാരുടെ എതിർപ്പ് മറികടന്ന് ഫോട്ടോഗ്രാഫറെ കൂടെ മാണ്ഡവ്യ മുറിയിലേക്ക് പ്രവേശിപ്പിച്ചത് വിവാദത്തിലായിരുന്നു. മൻമോഹനോടൊപ്പമുള്ള ചിത്രങ്ങൾ മാണ്ഡവ്യ ട്വിറ്ററിൽ പങ്കുവച്ചെങ്കിലും സംഭവം വിവാദമായതോടെ അവ പിൻവലിച്ചു.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ ഡൽഹി എയിംസിലെ കാർഡിയോന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിൽ അറിയിച്ചു.

TAGS :

Next Story