Quantcast

എം.എം നരവനെ വിരമിച്ചു; കരസേന മേധാവിയായി മനോജ് പാണ്ഡെ ചുമതല ഏറ്റെടുത്തു

കരസേന മേധാവി ആകുന്ന ആദ്യ എഞ്ചിനീയറാണ് ഇതുവരെ വൈസ് ചീഫായിരുന്ന മനോജ് പാണ്ഡെ

MediaOne Logo

Web Desk

  • Updated:

    2022-04-30 09:45:56.0

Published:

30 April 2022 9:34 AM GMT

എം.എം നരവനെ വിരമിച്ചു; കരസേന മേധാവിയായി മനോജ് പാണ്ഡെ ചുമതല ഏറ്റെടുത്തു
X

ന്യൂഡൽഹി: രാജ്യത്തെ 29ാമത് കരസേന മേധാവി ആയി ജനറൽ മനോജ് പാണ്ഡെ ചുമതല ഏറ്റെടുത്തു. എം.എം നരവനെ വിരമിച്ചതോടെയാണ് പാണ്ഡെ ചുമതലയേറ്റത്. കരസേന മേധാവി ആകുന്ന ആദ്യ എഞ്ചിനീയറാണ് ഇതുവരെ വൈസ് ചീഫായിരുന്ന മനോജ് പാണ്ഡെ.

ഫെബ്രുവരി ഒന്നിന് വൈസ് ചീഫ് പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ഇസ്‌റ്റേൺ ആർമി കമാൻഡിന്റെ തലപ്പത്തായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. സിക്കിം, അരുണാചൽ സെക്ടറുകളിൽ ലൈൻ ഓഫ് കൺട്രോൾ പരിപാലനം നിർവഹിക്കുന്ന വിഭാഗമാണ് ഇസ്‌റ്റേൺ ആർമി കമാൻഡ്.


കരസേനാ മേധാവി എന്ന നിലയിൽ ഇന്ത്യൻ നാവികസേനയെയും വ്യോമസേനയെയും ഏകോപിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനാണ്. കഴിഞ്ഞ ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്താണ് രാജ്യത്തെ സേനകളെ ഏകോപിപ്പിച്ചിരുന്നത്. എന്നാൽ ജനറൽ റാവത്തിന്റെ പിൻഗാമിയെ സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ല.

Manoj Pandey takes over as Army Chief

TAGS :

Next Story