Quantcast

'എന്റെ മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു'; കിട്ടിയാൽ എവിടെ കൊണ്ടുത്തരണമെന്ന് സോഷ്യൽമീഡിയ-വൈറലായി പത്രപ്പരസ്യം

'ഇതൊക്കെ ഇന്ത്യയിൽ മാത്രമേ നടക്കൂ ' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Sep 2022 2:56 PM GMT

എന്റെ മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു; കിട്ടിയാൽ എവിടെ കൊണ്ടുത്തരണമെന്ന് സോഷ്യൽമീഡിയ-വൈറലായി പത്രപ്പരസ്യം
X

ന്യൂഡല്‍ഹി: വിചിത്രമായ ചിത്രങ്ങളും വാർത്തകളും കൊണ്ട് സമ്പന്നമാണ് സോഷ്യൽമീഡിയ. ലോകത്ത് നടക്കുന്ന ഏതൊരു കൗതുകരമായ സംഭവവും ഇന്ന് സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അതുപോലെ അടുത്തിടെ ഇന്റർനെറ്റിൽ ഒരു പത്രപരസ്യം ഏറെ വൈറലായി. അത് മറ്റൊന്നുമല്ലായിരുന്നു. തന്റെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്ന് ഒരു യുവാവ് നൽകിയ പരസ്യമായിരുന്നു അത്.

ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ രൂപിൻ ശർമ്മയാണ് പത്രപ്പരസ്യത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. അസാമിലെ ലുംഡിംഗ് ബസാറിൽ വെച്ച് മരണസർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു എന്നാണ് പരസ്യം. രഞ്ജിത് കുമാര്‍ ചക്രബര്‍ത്തി എന്ന വ്യക്തിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. നഷ്ടപ്പെട്ട സർട്ടിഫിക്കറ്റിന്റെ രജിസ്‌ട്രേഷനും സീരിയൽ നമ്പറുമെല്ലാം പരസ്യത്തിൽ കൊടുത്തിട്ടുണ്ട്. 'ഇതൊക്കെ ഇന്ത്യയിൽ മാത്രമേ നടക്കൂ ' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ട്വീറ്റ് നിമിഷ നേരം കൊണ്ട് വൈറലായി. സ്വർഗത്തിലിരുന്നാണോ പരസ്യം കൊടുത്തത് എന്നായിരിന്നു ഒരു സോഷ്യൽമീഡിയ ഉപയോക്താവ് ചോദിച്ചത്. 'ഇനി അഥവാ മരണസർട്ടിഫിക്കറ്റ് കണ്ടെത്തിയാൽ സ്വർഗത്തിലാണോ നഗരത്തിലാണോ നൽകേണ്ടത്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

'ആരെങ്കിലും അത് കണ്ടെത്തിയാൽ, മരണ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് തിരികെ നൽകുക, ദയവായി ഇത് അടിയന്തിരമായി പരിഗണിക്കുക - അല്ലാത്തപക്ഷം പ്രേതത്തിന് ദേഷ്യം വരും.' മറ്റൊരാൾ കൂട്ടിച്ചേർത്തു, 'ആദ്യമായി ഒരാൾക്ക് മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു തുടങ്ങി രസകരമായ കമന്റുകളാണ് ട്വീറ്റിന് താഴെ ലഭിക്കുന്നത്.

TAGS :

Next Story