Quantcast

ലിംഗായത്തുകാർ മാത്രമല്ല മറാഠാ, മുസ്‌ലിം വിഭാഗങ്ങളും എന്നെ പിന്തുണയ്ക്കുന്നു; ബി.ജെ.പി നീക്കം കാര്യമാക്കുന്നില്ല-ജഗദീഷ് ഷെട്ടർ

'എല്ലാ ജാതിമത വിഭാഗങ്ങളും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ബി.ജെ.പിയിലിരുന്നപ്പോഴും താൻ വിവേചനം കാണിച്ചിരുന്നില്ല.'

MediaOne Logo

Web Desk

  • Published:

    1 May 2023 7:28 AM GMT

JagadishShettarsaysMarathasMuslimslikeme, JagadishShettarinterview, JagadishShettarMediaOneinterview, formerKarnatakaCMJadadishShettar, Karnatakapolls2023
X

ബംഗളൂരു: ലിംഗായത്തുകാർ മാത്രമല്ല മറാഠാ, മുസ്‌ലിം വിഭാഗങ്ങളും തനിക്കൊപ്പമുണ്ടെന്ന് ബി.ജെ.പി വിട്ട മുൻ കർണാടക മുഖ്യന്ത്രി ജഗദീഷ് ഷെട്ടർ. തനിക്കെതിരെയുള്ള ബി.ജെ.പി നീക്കങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം 'മീഡിയവണി'ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഷെട്ടറിനെ തോൽപിക്കുമെന്ന് ചില നേതാക്കൾ പറയുന്നത് കേട്ടു. എന്നാൽ, നിരവധി തവണ ഞാനിവിടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എനിക്ക് ജനങ്ങളെ അറിയാം. അവർക്ക് എന്നെ ഇഷ്ടമാണ്. അതുകൊണ്ട് ഇത്തവണയും ജയിക്കുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്-ജഗദീഷ് ഷെട്ടർ വ്യക്തമാക്കി.

മറ്റുള്ളവരുടെ നീക്കങ്ങൾ കാര്യമാക്കുന്നില്ല. എല്ലാ ജാതിമത വിഭാഗങ്ങളും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ലിംഗായത്തുകൾ മാത്രമല്ല, മുസ്്‌ലിംകളും ക്രിസ്ത്യാനികളും മറാഠിക്കളും പിന്നാക്കക്കാരുമെല്ലാം എനിക്കു വോട്ട് ചെയ്യുന്നുണ്ട്. നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് മുഖമുദ്ര. ബി.ജെ.പിയിലിരുന്നപ്പോഴും താൻ വിവേചനം കാണിച്ചിരുന്നില്ലെന്നും ഷെട്ടർ കൂട്ടിച്ചേർത്തു.

Summary: 'Not only Lingayats but also Marathas and Muslims like me. I don't care about BJP's moves against me', Says Former Karnataka Chief Minister Jagadish Shettar, who left the BJP to join Congress, in a special interview to MediaOne

TAGS :

Next Story