ഉസ്‌ബെകിസ്താനിൽ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികളുടെ മരണം: ഇന്ത്യൻ കമ്പനിയുടെ കയറ്റുമതി ലൈസൻസ് റദ്ദാക്കി
വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എത്തിച്ച മരുന്നുകൾ സർക്കാർ കണ്ടുകെട്ടും
ന്യൂഡൽഹി: 18 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപണമുയർന്ന മരുന്നു നിർമാണ കമ്പനിയുടെ കയറ്റുമതി ലൈസൻസ് റദ്ദാക്കി. കേന്ദ്ര സർക്കാർ നടപടി കഫ് സിറപ്പിന്റെ പരിശോധനാഫലം ഉസ്‌ബെകിസ്താൻ കൈമാറിയതിനു പിന്നാലെ. ആരോപണം തെളിഞ്ഞാൽ മരുന്നു നിര്‍മാണ കമ്പനിയായ മാരിയന്‍ ബയോടെക്കിനെതിരെ നിയമനടപടി സ്വീകരിക്കും.
കഫ് സിറപ്പ് പരിശോധനാഫലം ഉസ്‌ബെകിസ്താൻ ഇന്ത്യൻ സർക്കാരിന് കൈമാറിയതിനു പിന്നാലെയാണു നടപടി. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു.
18 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യൻ നിർമിത കഫ് സിറപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഉസ്‌ബെകിസ്താൻ കേന്ദ്രസർക്കാരിന് നൽകിയത്. വിദേശകാര്യ മന്ത്രാലയം വഴിയാണ് റിപ്പോർട്ട് ഇന്ത്യയ്ക്ക് കൈമാറിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
വിവാദ കഫ് സിറപ്പ് ആയ ഡോക്‌വൺ മാക്‌സിന്റെ ഉത്പാദനം നിർത്തിവച്ചതിനു പിന്നാലെയാണ് കമ്പനിയുടെ കയറ്റുമതി ലൈസൻസും റദ്ദാക്കിയത്. ഇതോടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എത്തിച്ച മരുന്നുകൾ സർക്കാർ കണ്ടുകെട്ടും. മരുന്നിൽ വിഷപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന ആരോപണം ഇന്ത്യ സ്വന്തം നിലയ്ക്കും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കമ്പനി അധികൃതർക്ക് എതിരായ തുടർ നിയമനടപടികളും സർക്കാർ ശക്തമാക്കും.
Summary: The Pharmaceuticals Export Promotion Council of India suspended the membership of Marion Biotech after the report of children's death allegedly caused by the firm's cough syrups in Uzbekistan
Adjust Story Font
16