Quantcast

വിവാഹപ്രായ ബില്ലിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്

ബില്ല് എംപിമാർക്ക് ലഭിക്കുന്നത് അവതരണത്തിനു ഒരുമണിക്കൂർ മുമ്പ്

MediaOne Logo

Web Desk

  • Updated:

    2021-12-22 01:09:37.0

Published:

22 Dec 2021 1:07 AM GMT

വിവാഹപ്രായ ബില്ലിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്
X

ഉത്തർപ്രദേശിലെ ഭരണവിരുദ്ധ വികാരം മറികടക്കലാണ് സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുന്ന ബില്ലിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.അലഹാബാദില്‍ വനിതാക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുമ്പോഴാണ് ലോക് സഭയിൽ ബിൽ അവതരിപ്പിച്ചത്.ബില്ലിനോട്‌ വിയോജിക്കുന്നവരെ ഉത്തർ പ്രദേശിൽ മോദി കുറ്റപ്പെടുത്തി.

അലഹബാദിലെ വേദിയിൽ മോദി എത്തുന്നതിനു തൊട്ടുമുമ്പായിട്ടാണ് ഡൽഹിയിൽ എംപിമാർക്ക് ബില്ലിന്റെ പകർപ്പ് പോലും ലഭിക്കുന്നത്. കൃത്യമായി തയാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു ബില്ലവതരണം. 18 വയസിൽ നിന്നും 21 വയസിലേക്ക് സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുമ്പോൾ വേദനിക്കുന്നവരെ രാജ്യം കാണുന്നതായി മോദി പ്രസംഗിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് വരെ വിഷയം നിലനിർത്തുന്നതിനാണ് ബില്ല് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുന്നതെന്നു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വനിതകൾക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കി സ്ഥാനാർഥികളിൽ 40% വനിതാ സംവരണവും പ്രഖ്യാപിച്ചു കോൺഗ്രസ് മുന്നോട്ട് പോകുമ്പോഴാണ് ബിജെപിയുടെ പുതിയ നീക്കം. ബില്ല് അടുത്ത സമ്മേളനത്തിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നതിനാൽ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് കോൺഗ്രസ് എംപിമാർ ഇന്നലെ പാർലമെന്റിൽ എത്തിയത്. മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോഴാണ് ബില്ല് ഉടൻ സഭയിൽ എത്തുമെന്ന കാര്യം പോലും ചില പ്രതിപക്ഷ എംപിമാർ അറിഞ്ഞത്. ബില്ല് അവതരണം അറിയാത്തതിനാൽ സിപിഎമ്മിന്റെ ചില എംപിമാർ സഭയിൽ ഹാജരായിരുന്നില്ല

TAGS :

Next Story