കര്‍ണാടകയില്‍ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി; 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി
പ്രതീകാത്മക ചിത്രം
ബെംഗളൂരു: കര്‍ണാടക,അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സർക്കാർ ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.സംഭവത്തില്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.
പ്രധാനാധ്യാപകൻ ഗൊല്ലാളപ്പ ഗുരപ്പ, അധ്യാപകരായ ഭീമശങ്കർ മഡിവാൾ, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗൽ, സവിതാഭായ് ജമാദാർ, അനിത, നാഗ് എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ അച്ചടക്ക അതോറിറ്റിയും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ കമ്മീഷണറും ആനന്ദ് പ്രകാശ് മീണ ഉത്തരവിട്ടു.പരീക്ഷാ ഹാളിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി എസ്.പി ഇഷ പന്ത് തിങ്കളാഴ്ച സ്‌കൂളിലെത്തിയിരുന്നു. പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.
പരീക്ഷാനടത്തിപ്പില്‍ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടിന്‍റെയും കസ്റ്റോഡിയന്‍റെയും റീജണൽ വിജിലൻസ് സ്‌ക്വാഡിന്‍റെയും വീഴ്ചയെക്കുറിച്ച് പരാതിപ്പെട്ട് എസ്.പി ആനന്ദ് പ്രകാശ് മീണയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മീണ അധ്യാപകർക്കെതിരെ നടപടിയെടുത്തത്.
Adjust Story Font
16