അമൃത്സറില്‍ സിഖ് വിഘടനവാദികളും പൊലീസും തമ്മില്‍ വൻ സംഘർഷം
വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത് പാല്‍ സിങ്ങിന്‍റെ നേതൃത്വത്തിലാണ് പൊലീസുകാരെ ആക്രമിക്കുന്നത്
അമൃത്സർ: അമൃത്സറില്‍ സിഖ് തീവ്രസംഘടനാ പ്രവര്‍ത്തകരും പൊലീസും തമ്മിൽ സംഘർഷം. വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത് പാല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ പൊലീസുകാരെ ആക്രമിച്ചു. അമൃത് പാല്‍ സിങ്ങിന്‍റെ അനുയായി ലവ്പ്രീത് തൂഫാനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം.
ഉച്ചക്ക് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വാളുകളും വടിയും കല്ലും ഉപയോഗിച്ച് ആക്രമം നടത്തിയത്. തട്ടിക്കൊണ്ടു പോകൽ അടക്കമുള്ള കേസുകള്‍ ചുമത്തപ്പെട്ട തൂഫാന്‍റെ പേര് എഫ്.ഐ.ആറിൽ നിന്നും ഒഴിവാക്കാൻ രണ്ട് ദിവസമാണ് പൊലീസുകാർക്ക് നൽകിയിരിക്കുന്നത്. അന്ത്യശാസനം നൽകിയതിന് ശേഷം ഇനിയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി പൊലീസ് ആയിരിക്കുമെന്നാണ് അമൃത് പാല്‍ സിങ്ങ് പറഞ്ഞത്. പൊലീസ് സ്റ്റേഷൻ അടക്കെ കൈയ്യടക്കിയായിരുന്നു സംഘർഷം.
Adjust Story Font
16