മഥുര ഷാഹി മസ്ജിദ് കൃഷ്ണ ജൻമഭൂമിയിലെന്ന് അവകാശപ്പെട്ട് സമർപ്പിച്ച ഹരജി കോടതി ഫയലിൽ സ്വീകരിച്ചു
കൃഷ്ണ ജൻമഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ച പള്ളി പൊളിച്ചുനീക്കണമെന്നാണ് ഹരജിയിലെ വാദം.
മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജൻമഭൂമിയിലാണെന്ന് അവകാശപ്പെട്ട് സമർപ്പിച്ച ഹരജി മഥുര ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. കൃഷ്ണ ജൻമഭൂമിയിൽ നിയമവിരുദ്ധമായി നിർമിച്ച പള്ളി പൊളിച്ചുനീക്കണമെന്നാണ് ഹരജിയിലെ വാദം. ഹരജി നേരത്തെ മഥുര സിവിൽ കോടതി തള്ളിയിരുന്നു.
ഇതിനെതിരെ നൽകിയ റിവിഷൻ ഹരജിയിൽ വാദം കേൾക്കാനാണ് മഥുര ജില്ലാ കോടതിയുടെ തീരുമാനം. നിലവിൽ ഹിന്ദു സേന മാത്രമാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. മസ്ജിദ് കമ്മിറ്റി ഉടൻ തന്നെ എതിർ ഹരജി സമർപ്പിക്കുമെന്നാണ് സൂചന.
അതിനിടെ ഗ്യാൻവാപി പള്ളിയിലെ സർവേയുടെ റിപ്പോർട്ട് അഡ്വക്കറ്റ് കമ്മീഷണർമാർ വാരാണസി കോടതിക്ക് കൈമാറി. 15 പേജുള്ള റിപ്പോർട്ടാണ് നൽകിയതെന്ന് അഡ്വക്കറ്റ് കമ്മീഷണർ അജയ് പ്രതാപ് സിങ് പറഞ്ഞു. സർവേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി.
Next Story
Adjust Story Font
16