Quantcast

ലോക സന്തോഷ സൂചികയിൽ 136, പട്ടിണിയിൽ 101; വെറുപ്പിലും വിദ്വേഷത്തിലും ഉടൻ ഒന്നാമതായിക്കൊള്ളും- വിമർശനവുമായി രാഹുൽ ഗാന്ധി

യു.എന്നിനു കീഴിലെ സസ്റ്റൈനബ്ൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് പുറത്തുവിട്ട ലോക സന്തോഷ സൂചികയിലാണ് ഇന്ത്യ ബഹുദൂരം പിന്നിലുള്ളത്

MediaOne Logo

Web Desk

  • Published:

    19 March 2022 3:20 PM GMT

ലോക സന്തോഷ സൂചികയിൽ 136, പട്ടിണിയിൽ 101; വെറുപ്പിലും വിദ്വേഷത്തിലും ഉടൻ ഒന്നാമതായിക്കൊള്ളും- വിമർശനവുമായി രാഹുൽ ഗാന്ധി
X

യു.എൻ പുറത്തുവിട്ട ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ചൂണ്ടിക്കാട്ടി വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷ സൂചികയിൽ 136 ആണ് രാജ്യത്തിന്റെ സ്ഥാനം. പട്ടിണിയിൽ 101ഉം സ്വാതന്ത്ര്യത്തിൽ 119ഉം. എന്നാൽ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പട്ടികയിൽ അധികം വൈകാതെത്തന്നെ നമ്മൾ ഒന്നാംസ്ഥാനത്തെത്തിക്കൊള്ളുമെന്ന് രാഹുൽ വിമർശിച്ചു.

യു.എന്നിനു കീഴിലെ സസ്റ്റൈനബ്ൾ ഡെവലപ്‌മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് ലോക സന്തോഷ സൂചിക പുറത്തുവിട്ടത്. ആകെ 146 സ്ഥാനങ്ങളിലാണ് ഇന്ത്യ 136-ാം സ്ഥാനത്തുള്ളത്. അയൽരാജ്യമായ അഫ്ഗാനിസ്താനാണ് ഏറ്റവും പിറകിലുള്ളത്. തുടർച്ചയായി അഞ്ചാം തവണയും ഫിൻലൻഡാണ് ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വിസർലൻഡ്, നെതർലൻഡ്, ലക്‌സംബർഗ്, സ്വീഡൻ, നോർവേ, ഇസ്രായേൽ, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ. 2012 മുതലാണ് ലോക സന്തോഷ സൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ആയുർദൈർഘ്യം, ജി.ഡി.പി, തൊഴിൽ സുരക്ഷ, പൗരസ്വാതന്ത്ര്യം, അഴിമതി തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണ് സൂചിക തയാറാക്കുന്നത്.

Summary: "Hunger Rank: 10, Freedom Rank: 119, Happiness Rank: 136. But, we may soon top the Hate and Anger charts!", says Congress leader Rahul Gandhi

TAGS :

Next Story