Quantcast

മധ്യപ്രദേശിൽ മെഡിക്കൽ വിദ്യാർത്ഥികൾ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രം പഠിക്കണം

ആർ.എസ്‌.എസ്‌.നേതാക്കളായിരുന്ന ഹെഡ്ഗെവാർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രം സിലബസിൽ ഉൾപ്പെടുത്തി.

MediaOne Logo

Web Desk

  • Updated:

    2021-09-06 03:05:51.0

Published:

6 Sep 2021 2:40 AM GMT

മധ്യപ്രദേശിൽ മെഡിക്കൽ വിദ്യാർത്ഥികൾ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രം പഠിക്കണം
X

മധ്യപ്രദേശിലെ എം.ബി.ബി.എസ്‌ വിദ്യാർത്ഥികൾ ഇനിമുതൽ സംഘപരിവാർ നേതാക്കളുടെ ജീവചരിത്രവും പഠിക്കണം. ആർ.എസ്‌.എസ്‌ നേതാക്കളായിരുന്ന ഹെഡ്ഗെവാർ, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രം സിലബസിൽ ഉൾപ്പെടുത്തി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു എന്നിവരുടെ ജീവചരിത്രം വിദ്യാർത്ഥികൾ പഠിക്കേണ്ട സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല.

ആർ.എസ്‌.എസ്‌.സ്ഥാപകൻ കേശവ ബൽറാം ഹെഡ്ഗെവാറിന്റെയും ബി.ജെ.പിയുടെ ആദിരൂപമായ ജനസംഘത്തിന്റെ സ്ഥാപകനായ ദീൻ ദയാൽ ഉപാധ്യായയുടെയും ജീവചരിത്രമാണ് മധ്യപ്രദേശിലെ എം.ബി.ബി.എസ്‌ വിദ്യാർഥികൾ പഠിക്കേണ്ടത്. ഒന്നാംവർഷ വിദ്യാര്‍ത്ഥികളുടെ ഫൗണ്ടേഷന്‍ കോഴ്സിന്റെ ഭാഗമായി ഇവരുടെ ജീവചരിത്രം പഠിപ്പിക്കണമെന്ന് മധ്യപ്രദേശ് ആരോഗ്യ മന്ത്രി വിശ്വാസ് സംരംഗ് ആണ് നിർദേശം നൽകിയത്.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനും ബൗദ്ധിക വികാസത്തിനുമായി മഹാന്മാരുടെ ജീവിതം പഠിപ്പിക്കുകയാണെന്നു മന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ നെഹ്‌റുവിനെ പഠിക്കുന്നത് കൊണ്ടാണ് സിലബസിൽ ഉൾപ്പെടുത്താതിരുന്നതെന്ന് മന്ത്രി പറയുന്നു. ചരകൻ,സുശ്രുതൻ, ഡോ .അംബേദ്കര്‍ എന്നിവരുടെ ജീവചരിത്രത്തിനു ഒപ്പമാണ് ഹെഡ്ഗെവാറും ദീന്‍ദയാലും ഇടം പിടിച്ചിരിക്കുന്നത്.

പാഠ്യപദ്ധതി കാവിവൽക്കരിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. സവർക്കറുടെയും നാഥുറാം ഗോഡ്സേയുടെയും ജീവചരിത്രം കൂടി പഠിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് അരുൺ യാദവ് പറഞ്ഞു. സവർക്കർ എത്ര തവണ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയെന്നും ഗോഡ്‌സെ രാഷ്ട്രപിതാവിനെ വധിച്ചത് എന്തിനാണാണെന്നും സിലബസിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പരിഹസിച്ചു.

TAGS :

Next Story