മാധ്യമങ്ങളെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാക്കുമെന്ന് തമിഴ്നാട് അധ്യക്ഷൻ
തമിഴ്‌നാട് മുന്‍ ബി.ജെ.പി. അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന്‍ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം
മാധ്യമങ്ങളെ ബി.ജെ.പിയുടെ നിയന്ത്രണത്തിലാക്കുമെന്ന വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ അണ്ണാമലൈ. ബി.ജെ.പിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കുമെന്നും അവരെ ആറ് മാസത്തിനുള്ളില്‍ ബി.ജെ.പിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നുമായിരുന്നു പൊതുയോഗത്തില്‍ അണ്ണാമലൈ പറഞ്ഞത്. 'മാധ്യമങ്ങളെ മറന്നേക്കൂ. അവര്‍ നമ്മളെക്കുറിച്ച് എന്തൊക്കെ അപവാദം പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതില്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാകും - അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് മുന്‍ ബി.ജെ.പി. അധ്യക്ഷനും നിലവില്‍ കേന്ദ്ര വാര്‍ത്താവിതരണ - പ്രക്ഷേപണ മന്ത്രിയുമായ എല്‍ മുരുകന്‍ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കുമെന്നാണ് അണ്ണാമലൈയുടെ അവകാശവാദം.
ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈ 2000ലാണ് ഐ.പി.എസ് രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത്. തമിഴ്നാട് അധ്യക്ഷനായിരുന്ന എല്‍. മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയെ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനായി തെരഞ്ഞെടുത്തത്.
Adjust Story Font
16