Quantcast

മീഡിയവൺ എത്തുന്നു; ഉദ്യോഗനഗരിയിൽ സംഗീതമ​ഴ പെയ്യിക്കാൻ

MediaOne Logo

Web Desk

  • Published:

    22 March 2024 6:16 AM GMT

മീഡിയവൺ എത്തുന്നു; ഉദ്യോഗനഗരിയിൽ സംഗീതമ​ഴ പെയ്യിക്കാൻ
X

ബംഗളൂരു. അതിവേഗം വളരുന്ന മെട്രോ നഗരം. അമ്പരപ്പിക്കുന്ന വളർച്ചയാൽ രാജ്യത്തിന്റെ ഐ.ടി ഹബ്ബായി മാറിയ ഉദ്യോന നഗരി. രാവുറങ്ങാത്ത ഈ മഹാനഗരം മലയാളികളുടെയും ഹൃദയത്തോട് ചേർന്നിരിക്കുന്നു. ചെറുതും വലുതുമായ സംരംഭങ്ങളുടെ നടത്തിപ്പുകാരായും വിദ്യാർഥികളായും ​തൊഴിലാളികളായുമെല്ലാം ആയിരക്കണക്കിന് മലയാളികൾ ബംഗളൂരുവിലുണ്ട്. ബംഗളൂരു നഗരവും മലയാളികളും തമ്മിലുള്ള ഹൃദയബന്ധത്തെ മീഡിയവൺ ‘ബംഗളൂരു ഉത്സവിലൂടെ’ പുതിയ തലത്തിലേക്ക് ഉയർത്തുന്നു. ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന സൂഫി ഗായകരായ സമീർ ബിൻസി,ഇമാം മജ്ബൂർ, പ്രമുഖ ഗായകൻ ഹരിശങ്കർ എന്നിവർ അണിനിരക്കുന്ന ‘മെഹകി രാത്’ ഏപ്രിൽ 20ന് കൊത്തനൂർ വിങ്സ് അരീനാസിൽ അരങ്ങേറും. ഇതിന്റെ ലോ​ഗോ പ്രകാശനം ബംഗളൂരുവിൽ വെച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർവഹിച്ചിരുന്നു.

ആ​ത്മാ​ന​ന്ദ​ത്തി​ന്‍റേ​യും ദി​വ്യാ​നു​രാ​ഗ​ങ്ങ​ളു​ടെ​യും ഈ​ര​ടി​ക​ളാ​യ സൂഫി സംഗീതത്തിന് മലയാളത്തിൽ പുതുഭാവം നൽകിയ സമീർ ബിൻസി&ഇമാം മജ്ബൂർ സംഘത്തിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ബെംഗളൂരു മലയാളികൾ കാത്തിരിക്കുന്നത്. റൂമിയും അമീർ ഖുസ്രുവും ഗാലിബും ശ്രീനാരായണഗുരുവുമെല്ലാം കടന്നുവരുന്ന ഇവരു​ടെ ആലാപന ശൈലിക്ക് കേരളത്തിലും വിദേശത്തുമെല്ലാം ഏറെ ആസ്വാദകരുണ്ട്. സൂഫി സംഗീതത്തിന്റെ പരിശുദ്ധി ചോരാതെയാണ് ഇവരുടെ ആലാപന ശൈലി.

ച​ുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളികളു​ടെ മനസ്സിലിടം പ്രിയ ഗായകൻ ഹരിശങ്കറും വേദിയെ സംഗീതസാന്ദ്രമാക്കും. ഓസ്കാർ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ‘നാട്ടു നാട്ടു’വിന്റെ മലയാളം പതിപ്പ്, പവിഴ മഴയേ, ജീവാംശമായി താനേ, നിളമണൽത്തരികളിൽ, വാനം ചായും..തുടങ്ങീ മലയാളികളുടെ ചുണ്ടുകളിലുള്ള ഒട്ടേറെ ഗാനങ്ങൾ തീർത്ത ഹരിശങ്കർ സ്റ്റേജ് ഷോകളിലൂടെയും കവർ സോങ്ങുകളിലൂടെയും യുവതലമുറയുടെ ഹരമാണ്. പ്രമുഖ ഇവന്റ്&മാർക്കറ്റിങ് ടീമായ ദേജാവുവുമായി സഹകരിച്ചാണ് മീഡിയവൺ ബംഗളൂരു ഉത്സവ് ഒരുക്കുന്നത്.

TAGS :

Next Story