വഖഫ് ഭേദഗതി ബിൽ: മുസ്‌ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കം - മെഹ്ബൂബ മുഫ്തി
കഴിഞ്ഞ 10-11 വർഷമായി ബിജെപി സർക്കാർ തുടരുന്ന മുസ്‌ലിം വിരുദ്ധ നീക്കത്തിന്റെ തുടർച്ചയാണ് വഖഫ് ഭേദഗതിയെന്നും മെഹബൂബ പറഞ്ഞു.

ശ്രീനഗർ: മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനാണ് വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി രാജ്യത്ത് ബിജെപി സർക്കാർ നടത്തുന്ന മുസ്‌ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്നും മെഹബൂബ പറഞ്ഞു.
''കഴിഞ്ഞ 10-11 വർഷമായി ബിജെപി മുസ്‌ലിംകൾക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വഖഫ് ഭേദഗതി ബിൽ അതിന്റെ ഭാഗമാണ്. ആദ്യം അവർ മുസ്‌ലിംകൾക്കെതിരെ ആൾക്കൂട്ടക്കൊലകൾ നടത്തി. പള്ളികൾ തകർത്തു, കടകൾ അടപ്പിച്ചു. ഇപ്പോൾ വഖഫ് ബിൽ കൊണ്ടുവന്ന് നമ്മുടെ സ്വത്ത് പിടിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നത്...''
''മുസ്‌ലിംകൾ എന്താണ് ചെയ്യേണ്ടത്? കഴിഞ്ഞ 10-11 വർഷമായി അവർ ഈ അതിക്രമങ്ങളെല്ലാം സഹിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സാമുദായിക സൗഹാർദത്തിന്റെ പാരമ്പര്യത്തിന് ഇപ്പോൾ കോട്ടം സംഭവിച്ചിരിക്കുന്നു. മാതൃകാരാജ്യമായിരുന്ന നമ്മുടെ നാട് ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളെയും പുറത്തേക്ക് വലിച്ചെറിയുന്ന മ്യാൻമറിന്റെ വഴിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. നാളെ അവർ അധികാരത്തിലുണ്ടാവില്ല എന്നത് ബിജെപി മറക്കുന്നു. കോൺഗ്രസ് നമ്മുടെ നാടിനെ സംരക്ഷിച്ചിരുന്നു. പക്ഷേ ബിജെപി നമ്മുടെ രാജ്യത്തെ നശിപ്പിച്ചു. സിയാവുൽ ഹഖ് ഒരു രാജ്യത്തെ നിരാശയിലേക്ക് തള്ളിവിട്ടത് പോലെയാണ് ബിജെപിയും ഇപ്പോൾ പ്രവർത്തിക്കുന്നത്''-മെഹബൂബ പറഞ്ഞു
Adjust Story Font
16