അംഗപരിമിതർക്ക് സുരക്ഷസേനയുടെ ഭാഗമാകാം: സുപ്രിംകോടതി
സിവിൽ സർവീസ് പരീക്ഷ വിജയിച്ച ഭിന്ന ശേഷിക്കാർക്ക് ഇന്ത്യൻ റെയിൽവേ പൊലീസ്, ഡൽഹി പൊലീസ് സുക്ഷ സേന എന്നിവയുടെ ഭാഗമാകാം
അംഗപരിമിതർക്ക് സുരക്ഷസേനയുടെ ഭാഗമാകാമെന്ന് സുപ്രിംകോടതി. സിവിൽ സർവീസ് പാസായ അംഗ പരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി. നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈസ് ഓഫ് ഡിസേബേൾഡ് എന്ന സംഘടനയാണ് ഹരജി സമർപ്പിച്ചത്. സായുധ തസ്തികകളിൽ നിന്നു മാത്രമല്ല ഭരണ തസ്തികകളിൽ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കി എന്നും ഇത്തരത്തിൽ പൂർണമായി ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
ഇതിന്റെ ഭാഗമായി കേസ് പരിശോധിച്ച കോടതി സിവിൽ സർവീസ് പരീക്ഷ വിജയിച്ച ഭിന്ന ശേഷിക്കാർക്ക് ഇന്ത്യൻ റെയിൽവേ പൊലീസ്, ഡൽഹി പൊലീസ് സുക്ഷ സേന എന്നിവയുടെ ഭാഗമാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് യോഗ്യരായവർ ഏപ്രിൽ ഒന്നിന് നേരിട്ടോ കൊറിയർ വഴിയോ ഡൽഹിയിലെ യു.പി.എസ്.സി ഓഫീസിൽ അപേക്ഷ സമർപിക്കണമെന്നും അറിയിച്ചു. എന്നാൽ ഇപ്പോൾ നടക്കുന്ന തിരിച്ചറിയൽ നടപടികളിൽ ഈ ഉത്തരവ് ഒരു തരത്തിലും ബാധിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.
Adjust Story Font
16