'റീല്‍' എടുക്കാന്‍ റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ എം.ജി ഹെക്ടർ ഓടിച്ചു; യുവാവ് അറസ്റ്റിൽ
ആഗ്ര കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്
ആഗ്ര: സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യാനായി റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ജഗദീഷ്പുര സ്വദേശി സുനിൽകുമാറാണ് പൊലീസിന്റെ പിടിയിലായത്.
ഈ മാസം എട്ടിന് ആഗ്ര കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എം.ജി ഹെക്ടർ എസ്.യു.വി കാറാണ് ഇയാൾ റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ചത്. പ്ലാറ്റ്‌ഫോമിൽ കാർ കയറ്റിയ ശേഷം റിവേഴ്‌സ് എടുക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാർ നോക്കിനിൽക്കെയായിരുന്നു വൈറൽ വിഡിയോയ്ക്കു വേണ്ടിയുള്ള ഇയാളുടെ അഭ്യാസം.
റെയിൽവേ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആഗ്ര ഡിവിഷനൽ കൊമേഴ്ഷ്യൽ മാനേജർ പ്രശസ്തി ശ്രീവാസ്തവ പ്രതികരിച്ചു. സംഭവത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. റെയിൽവേ നിയമത്തിലെ 159, 147 വകുപ്പുകൾ പ്രകാരമാണ് സുനിൽ കുമാറിനെതിരെ കേസെടുത്തത്.
മെട്രോ ട്രെയിനിലും പ്ലാറ്റ്‌ഫോമിലും സോഷ്യൽ മീഡിയയ്ക്കു വേണ്ടി വിഡിയോ പകർത്തുന്നത് കഴിഞ്ഞ ദിവസമാണ് ഡെൽഹി മെട്രോ കോർപറേഷൻ വിലക്കിയത്. റീലും ഡാൻഡ് വിഡിയോയും പകർത്തി വിഡിയോ എടുത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കർശനമായി നിരോധിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഡി.എം.ആർ.സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
Summary: A man has been booked for driving MG Hector SUV car on the platform of Agra Cantt railway station to make reels for social media
Adjust Story Font
16