Quantcast

വീണ്ടും പേരുമാറ്റം! സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ 'പി.എം പോഷണ്‍' ആക്കി കേന്ദ്ര സര്‍ക്കാര്‍

നിലവിലെ ഉച്ചഭക്ഷണ പദ്ധതിയെ പി.എം പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുമായി ലയിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    30 Sep 2021 10:16 AM GMT

വീണ്ടും പേരുമാറ്റം! സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ പി.എം പോഷണ്‍ ആക്കി കേന്ദ്ര സര്‍ക്കാര്‍
X

രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പേരുമാറ്റം. പി.എം പോഷണ്‍ ശക്തി നിര്‍മ്മാണ്‍ എന്ന പുതിയ പേരില്‍ പുറത്തുവരുന്ന പദ്ധതിയിലൂടെ ഒന്നു മുതല്‍ എട്ടു വയസുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കും. സർക്കാർ, എയ്​ഡഡ്​ സ്​കൂളുകൾ പദ്ധതിക്കു കീഴിൽ വരുമെന്ന്​ വാർത്തവിതരണ - പ്രക്ഷേപണ മന്ത്രി അനുരാഗ്​ ഠാക്കൂർ പറഞ്ഞു.

നിലവിലെ ഉച്ചഭക്ഷണ പദ്ധതിയെ പി.എം പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുമായി ലയിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2026 വരെ പദ്ധതി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പി.എം പോഷൺ പദ്ധതിക്കായി 2021-22 മുതൽ 2025-26 വരെ അഞ്ചു വർഷത്തേക്ക്​ 54,062 കോടിയാണ്​ കേന്ദ്രം ചെലവിടുക. 31,733 കോടി സംസ്ഥാനങ്ങളുടെ വിഹിതമാണ്.

ഭക്ഷ്യധാന്യത്തിന്​ വേണ്ടി വരുന്ന 45,000 കോടി കേന്ദ്രം വഹിക്കും. ഇതടക്കം ആകെ പദ്ധതി ബജറ്റ്​ 1.30 ലക്ഷം കോടി രൂപയായിരിക്കും. രാജ്യത്തെ 11.20 ലക്ഷം സ്കൂളുകളിലെ 11.80 കോടി കുട്ടികൾ പദ്ധതിയുടെ പരിധിയിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.


TAGS :

Next Story