Quantcast

ലഖിംപൂര്‍ കര്‍ഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി; ഡങ്കിപ്പനിയെന്ന് സംശയം

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.

MediaOne Logo

Web Desk

  • Published:

    24 Oct 2021 5:28 AM GMT

ലഖിംപൂര്‍ കര്‍ഷക കൊലക്കേസ് പ്രതി ആശിഷ് മിശ്രയെ ആശുപത്രിയിലേക്ക് മാറ്റി; ഡങ്കിപ്പനിയെന്ന് സംശയം
X

ലഖിംപൂർ കർഷക കൊലക്കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടർന്നാണ് ആശിഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര.

ആശിഷ് മിശ്രയ്ക്ക് ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. പരിശോധനാഫലം കിട്ടിയാലേ സ്ഥിരീകരിക്കാനാവൂ- ലഖിംപൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് പി പി സിങ് പറഞ്ഞു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി നാല് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയുമാണ് കൊലപ്പെടുത്തിയത്. ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കര്‍ഷകര്‍ മൊഴി നല്‍കി. ഒക്ടോബര്‍ 3നായിരുന്നു സംഭവം. ഒക്ടോബര്‍ 9നാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 12 മണിക്കൂര്‍ ചോദ്യംചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസില്‍ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 9ന് അറസ്റ്റിലായ ആശിഷ് മിശ്ര ആദ്യം പൊലീസ് കസ്റ്റഡിയിലായിരുന്നു. പിന്നീട് ലഖിംപൂര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി.

TAGS :

Next Story