Quantcast

എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

അസ്വാഭാവികമായ അവസ്ഥ ചൈനയിൽ ഇല്ലെന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോ​ഗ്യമന്ത്രാലയം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Jan 2025 4:07 PM GMT

Ministry of Health says there is no need to worry about the spread of HMPV
X

ന്യൂഡൽഹി: എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അസ്വാഭാവികമായ അവസ്ഥ ചൈനയിൽ ഇല്ലെന്നാണ് നിലവിലെ വിലയിരുത്തൽ. സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടാൻ സജ്ജമാകാൻ നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യസംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ചൈനയിൽ പടർന്നു പിടിക്കുന്നുവെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നൊക്കെയായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ലോകാരോഗ്യസംഘടന ഇത് സംബന്ധിച്ച് പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.

ശ്വാസകോശ അണുബാധക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം എല്ലാ പ്രായക്കാർക്കും ബാധിക്കുമെങ്കിലും പ്രായമായവരിലും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുക. തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത കൂടുതലുള്ളത്. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവിക്കും സാധാരണയായി ഉണ്ടാവുക. അതേസമയം ഇതൊരു പുതിയ രോഗമല്ലെന്നും മുമ്പ് തന്നെ ലോകത്തിന്റെ പലയിടങ്ങളിലും എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.

TAGS :

Next Story