Quantcast

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിൽ വിമർശനവുമായി സുപ്രിംകോടതി

സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കണമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

MediaOne Logo

Web Desk

  • Updated:

    2022-05-10 10:25:38.0

Published:

10 May 2022 7:15 AM GMT

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: കേന്ദ്രത്തിന്റെ നിലപാട് മാറ്റത്തിൽ വിമർശനവുമായി സുപ്രിംകോടതി
X

ഡൽഹി: ഹിന്ദുക്കളുടെ എണ്ണം കുറവായ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പദവി കേന്ദ്ര സർക്കാർ തീരുമാനമെടുക്കേണ്ട വിഷയമാണെന്ന് ന്യൂനപക്ഷ മന്ത്രാലയം. ഭാവിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കാൻ പോകുന്ന വിഷയമായതിനാൽ സംസ്ഥാനങ്ങളുമായി കൂടി ആലോചിക്കണമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

ഹിന്ദുക്കളുടെ എണ്ണം കുറവായ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പദവിയിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആദ്യത്തെ നിലപാട്. അതേ സമയം നിലപാട് മാറ്റത്തിൽ കേന്ദ്രത്തെ സുപ്രിംകോടതി വിമർശിച്ചു.സത്യവാങ്മൂലം കൂടിയാലോചിച്ച ശേഷം മാത്രമേ സമർപ്പിക്കാവൂ എന്ന് കോടതി പറഞ്ഞു. കേന്ദ്രത്തിന് വിഷയത്തിൽ ഇപ്പോഴും കൃത്യമായ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

സുപ്രിംകോടതിയിൽ ന്യൂനപക്ഷ മന്ത്രാലയം പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. ഈ ഹരജിയിൽ പ്രതികരിക്കാനും സംസ്ഥാനങ്ങളുമായി ചർച്ച നടത്താനും കേന്ദ്ര സർക്കാരിന് സുപ്രിംകോടതി സമയം അനുവദിച്ചു. മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.

TAGS :

Next Story