Quantcast

നടൻ ബ്രഹ്‌മ മിശ്ര മരിച്ച നിലയിൽ

നടന്റെ ഫ്ളാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    2 Dec 2021 2:45 PM

നടൻ ബ്രഹ്‌മ മിശ്ര മരിച്ച നിലയിൽ
X

മിർസാപൂർ വെബ് സീരീലിലൂടെ ശ്രദ്ധേയനായ നടൻ ബ്രഹ്‌മ മിശ്ര മരിച്ച നിലയിൽ. മുംബൈയിലെ വെർസോവയിലെ ഫ്ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീർണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്ന നിഗമനത്തിലാണ് പൊലീസ്.

നടന്റെ ഫ്ളാറ്റിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്ളാറ്റിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

വാതിലിന്റെ പൂട്ട് തകർത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്. പരിശോധനയിൽ ശുചിമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story