നേപ്പാളിൽ നിന്ന് കാണാതായ ഇന്ത്യൻ പർവതാരോഹകന് പുതുജീവൻ; കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ പർവതമായ അന്നപൂർണയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അനുരാഗിനെ കാണാതായത്
കാഠ്മണ്ഡു: നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് കാണാതായ ഇന്ത്യൻ പർവതാരോഹകനെ ജീവനോടെ കണ്ടെത്തി. 34 കാരനായ രാജസ്ഥാനിലെ കിഷൻഗഢ് നിവാസിയായ അനുരാഗ് മാലുവിനെ തിങ്കളാഴ്ച മുതലായിരുന്നു കാണാതായത്.
മൂന്ന് ദിവസത്തിന് ശേഷം അനുരാഗിനെ കണ്ടെത്തിയതായി സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. . 'അവനെ ജീവനോടെ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.. സഹോദരൻ സുധീർ പറഞ്ഞു.അന്നപൂർണ പർവതത്തിലെ ആഴത്തിലുള്ള വിള്ളലിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു അനുരാഗിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ പർവതമാണ് അന്നപൂർണ. അന്നപൂർണ ക്യാമ്പ് III-ൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് കാണാതായത്. 6,000 മീറ്റർ ഉയരത്തിൽ നിന്ന് വീണതിനെ തുടർന്നാണ് കാണാതായത്. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് .
Adjust Story Font
16