മിസോറാം ഇനി രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം
ആറ് വ്യത്യസ്ത സൂചികകള്‍ പരിശോധിച്ചാണ് സംസ്ഥാനങ്ങളുടെ ഹാപ്പിനസ് ഇന്‍ഡക്സ് പരിശോധിച്ചത്
രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി മിസോറാമിനെ തെരഞ്ഞെടുത്തു. ഗുരുഗ്രാമിലെ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസര്‍ രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിലാണ് മിസാറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തത്. ആറ് വ്യത്യസ്ത സൂചികകള്‍ പരിശോധിച്ചാണ് സംസ്ഥാനങ്ങളുടെ ഹാപ്പിനസ് ഇന്‍ഡക്സ് പരിശോധിച്ചത്.
ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബ ബന്ധങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കോവിഡിന് ശേഷമുള്ള സന്തോഷം, മതം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ മാനദണ്ഡമാക്കിയാണ് പഠനം നടത്തിയത്. ഇവ പരിശോധിച്ചതില്‍ നിന്നാണ് മിസോറാം ഒന്നാമതെത്തിയത്.
നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനങ്ങളില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് മിസോറാമിന്. യുവാക്കളുടെ എണ്ണത്തിലെ വര്‍ധനവും സംസ്ഥാനത്തെ സന്തോഷ പട്ടികയില്‍ ഒന്നാമതെത്തിക്കുന്നതില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തുന്നത്.
Adjust Story Font
16